കായിക താരം ജോബിമാത്യുവിന് 3 ലക്ഷം രൂപ ധനസഹായം; തുക ജോബിയുടെ കായിക മികവിനും തുടര്‍പരിശീലനത്തിനുമെന്ന് മന്ത്രി എസി മൊയ്‌തീന്‍

@NewsHead

തിരുവനന്തപുരം > ജന്മനാ അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന്  3 ലക്ഷം രൂപ നല്‍കുവാന്‍ കായിക മന്ത്രി എ.സി മൊയ്തീന്‍  നിര്‍ദ്ദേശം നല്‍കി. ഇന്ന് ജോബി മാത്യു പരിശീലനത്തിനും മറ്റും ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് നിവേദനം പരിഗണിച്ച മന്ത്രി  ഉടന്‍ തന്നെ കായികവികസന നിധിയില്‍ നിന്നും  കായിക താരത്തിന് 3 ലക്ഷം രൂപ അനുവദിക്കുവാന്‍  ബന്ധപ്പെട്ടവര്‍ക്ക്  നിര്‍ദ്ദേശം നല്‍കി.

2017 ലോക ഡ്വാര്‍ഫ് ഒളിംമ്പിക്സില്‍ പവര്‍ലിഫ്റ്റിംങ്,  ബാഡ്മിന്റ്ണ്‍ ഡബില്‍സ്, ഷോട്ട് പുട്ട്, ജാവലിന്‍, ഡിസ്‌കസ് തുടങ്ങിയ മത്സരങ്ങളില്‍ ജോബി മാത്യു മെഡലുകള്‍ നേടിയിട്ടുണ്ട്. 25 വര്‍ഷമായിട്ടുള്ള ജോബിയുടെ കായികമേഖലയിലെ മികവിനും, തുടര്‍ പരിശീലനത്തിനുമാണ് 3 ലക്ഷം രൂപ അനുവദിക്കുന്നതെന്ന് കായികമന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

അതോടൊപ്പം തന്നെ അണ്ടര്‍17 ലോകകപ്പ് ഫുട്ബോള്‍ താരം കെ പി രാഹുലിന് 1 ലക്ഷം രൂപയും കായികവികസനനിധിയില്‍ നിന്നും അനുവദിച്ചിരുന്നു. കായികതാരങ്ങളുടെ ഉന്നമനത്തിനും, കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനുമാണ് കായിക വികസന നിധി കൊണ്ട ലക്ഷ്യം വെക്കുന്നത്.

For InstantView News @NewsHeadIV

പ്രേതനിഴലിൽ ബുറാഡി; ജനങ്ങൾ വീടൊഴിയുന്നു, വാഹനങ്ങൾ വരാൻ മടിക്കുന്നു

ന്യൂഡൽഹി∙ അന്വേഷണവും തിരച്ചിലുകളും മുറയ്ക്കു നടക്കുമ്പോഴും ഭീതിയൊഴിയാതെ ബുറാഡി. മരിച്ച 11 പേരുടെയും ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലഞ്ഞുതിരിയുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഇവിടുത്തെ ജനങ്ങൾ. അതിൽനിന്നു രക്ഷപെടുന്നതിനായി ‘ശുദ്ധീകരണ’ പൂജ നടത്താനുള്ള ഒരുക്കത്തിലാണ് അയൽവാസികൾ.ഉത്തര ഡൽഹിയിലെ സ്ഥലം

For InstantView News @NewsHeadIV

വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
@NewsHead

തൃശൂര്‍ > തൃശൂര്‍ മനക്കുടിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ മണിക്കൂറുകളോളം റോഡുപരോധിച്ചു. പൊട്ടിത്തകര്‍ന്ന റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാവിലെ പത്തുമണിക്കാണ് ബസ് ബൈക്കില്‍ ഇടിച്ച് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ ചാലിശേരി സ്വദേശി മനക്കുടി പീറ്റര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.

ഇതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ കിലോമീറ്ററുകളോളം ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് എഡിഎം നേരിട്ടെത്തി റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.

For InstantView News @NewsHeadIV

നവജാതശിശുവിനെ വിറ്റ സംഭവം

നവജാതശിശുവിനെ വിറ്റ സംഭവം: കന്യാസ്ത്രീയെ അറസ്റ്റു ചെയ്തത് ദുരൂഹമെന്ന് ആരോപണം
@NewsHead

റാഞ്ചി∙ ജാര്‍ഖണ്ഡില്‍ പണം വാങ്ങി നവജാതശിശുവിനെ വിറ്റ സംഭവത്തില്‍ മിഷിനറീസ് ഓഫ് ചാരിറ്റിക്കെതിരായ നടപടിക്കു പിന്നില്‍ ചില ശക്തികളാണെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ്. സംഭവത്തില്‍ നേരിട്ടു പങ്കില്ലാത്ത കന്യാസ്ത്രീയെ അറസ്റ്റു ചെയ്തതു ദുരൂഹമാണെന്നു സിബിസിഐ സെക്രട്ടറി ജനറല്‍ തിയഡോര്‍ മസ്കരീനസ് പറഞ്ഞു.

For InstantView News @NewsHeadIV