യുഎസില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

യുഎസില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
@NewsHead

വാഷിങ്ടണ്‍-യുഎസില്‍ കാറടക്കം നദിയിലേക്ക് വീണു ഒരാഴ്ച മുമ്പ് കാണാതായ മലയാളി കുടുംബത്തിലെ എല്ലാവരുടേയും മൃതദേഹങ്ങളും ഇവര്‍ സഞ്ചരിച്ച കാറും കണ്ടെത്തി. യുഎസില്‍ ബാങ്കുദ്യോഗസ്ഥനായ സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായി സാച്ചി (9) എന്നിവരുടെ മൃതദേഹങ്ങളാണ് കാറിനുള്ളില്‍ നിന്നും പുറത്തു നിന്നുമായി ശ്രമകരമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ കണ്ടെടുത്തത്. മകന്‍ സിദ്ധാന്തിന്റെ (12) മൃതദേഹം കണ്ടെടുത്തിട്ടില്ല. ഈ മാസം ആറാം തീയതി പോര്‍ട്‌ലാന്‍ഡില്‍ നിന്നും സനോസെയിലേക്കു കുടുംബ സമേതം കാറില്‍ പോകുന്നതിനിടെയാണ് വടക്കന്‍ കാലിഫോര്‍ണിയയിലെ ഈല്‍ നദിയിലേക്ക് വീണത്. കനത്ത വെള്ളപ്പോക്കം മൂലം കരകവിഞ്ഞൊഴുകിയ നദിയിലേക്ക് ഇവരുടെ കാര്‍ വീഴുന്നത് കണ്ടവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്.

സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച അപകടസ്ഥലത്തു നിന്നും പത്തു കിലോമീറ്ററോളം അകലെ നദിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. അപകട സ്ഥലത്തു നിന്ന് ഒരു കിലോമീറ്ററോളം അകലെ നദിയില്‍ നാലടിയിലെറെ താഴ്ചയില്‍ മുങ്ങിക്കിടക്കുകയായിരുന്നു കാര്‍. സന്ദീപിന്റേയും സാച്ചിയുടേയും മൃതദേഹങ്ങള്‍ കാറിനുള്ളില്‍ നിന്നാണ് ലഭിച്ചത്.

70 രക്ഷാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സര്‍വ സന്നാഹങ്ങളോടും കൂടിയാണ് ആഴ്ച നീണ്ട രക്ഷാ പ്രവര്‍ത്തനം നടത്തിയത്. യന്ത്ര ബോട്ടുകളും കയാക്കുകളും ഉപയോഗിച്ച് തെരച്ചിലിനിടെ വെള്ളത്തില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയ ഭാഗത്ത് തിരച്ചില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോഴാണ് കുടുംബത്തിന്റെ കാര്‍ കണ്ടെത്താനായത്.

യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന സന്ദീപ് കുടുംബ സമേതം ലോസ് ആഞ്ചലസിലെ സാന്റ ക്ലാരിറ്റയിലായിരുന്നു താമസിച്ചിരുന്നത്. ഗുജറാത്തിലെ സൂറത്തില്‍ വളര്‍ന്ന സന്ദീപ് 15 വര്‍ഷം മുമ്പാണ് യുഎസില്‍ സ്ഥിരതാമസമാക്കിയത്. ഓറിഗണിലെ പോര്‍ട്‌ലാന്‍ഡിലെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ട് കാണാതായത്.
07:00 AM, Apr 17
International
Malayali family in US

Missing US family

kerala
title_en:
Bodies ofIndians found inside SUV that plunged into California river

For InstantView News @NewsHeadIV

Malayalam News
യുഎസില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
വാഷിങ്ടണ്‍-യുഎസില്‍ കാറടക്കം നദിയിലേക്ക് വീണു ഒരാഴ്ച മുമ്പ് കാണാതായ മലയാളി കുടുംബത്തിലെ എല്ലാവരുട