യുപിയില്‍ വിവാഹ വിരുന്നിനിടെ ഏട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്നു

യുപിയില്‍ വിവാഹ വിരുന്നിനിടെ ഏട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്നു
@NewsHead

ലഖ്‌നൗ- ജമ്മുവിലെ കതുവ പീഡനക്കൊലക്കെതിരായ പ്രതിഷേധം അടങ്ങും മുമ്പ് ഉത്തര്‍ പ്രദേശില്‍ മറ്റൊരു ബാലിക കൂടി ക്രൂരമായി കൊലചെയ്യപ്പെട്ടു. മാതാപിതാക്കള്‍ക്കൊപ്പം വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ പോയ ബാലികയെ 18-കാരനായ ആക്രമി ബലാല്‍സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബാലികയുടെ മൃതദേഹത്തിനു സമീപം മദ്യപിച്ചു മയങ്ങിക്കിടക്കുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍ പ്രദേശിലെ ഇട്ടായില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി വിവാഹ വിരുന്നില്‍ ആഘോഷം പൊടിപൊടിക്കുന്നതിനിടെയാണ് സംഭവം. ഉച്ചത്തില്‍ പാട്ടു വച്ചുള്ള പരിപാടിക്കിടെ സോനു എന്ന പ്രതി പെണ്‍കുട്ടിയെ സമീപത്തെ പണി നടക്കുന്ന ഒരു വീട്ടിലേക്കു കൂട്ടി കൊണ്ടു പോയാണ് ക്രൂരകൃത്യം നടത്തിയത്. വിരുന്നിന്റെ ബഹളത്തില്‍ പെണ്‍കുട്ടിയെ ഇയാള്‍ കൊണ്ടു പോയത് മാതാപിതാക്കളും ശ്രദ്ധിച്ചില്ല. കുട്ടിയെ കാണാതയതൊടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
11:00 AM, Apr 17
India
Etah rape

UP

Rape murder
title_en:
girl raped and killed during wedding in UP

For InstantView News @NewsHeadIV

Malayalam News
യുപിയില്‍ വിവാഹ വിരുന്നിനിടെ ഏട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്നു
ലഖ്‌നൗ- ജമ്മുവിലെ കതുവ പീഡനക്കൊലക്കെതിരായ പ്രതിഷേധം അടങ്ങും മുമ്പ് ഉത്തര്‍ പ്രദേശില്‍ മറ്റൊരു ബാല