കോഴിക്കോട്ടേക്ക് ഗള്‍ഫ് എയര്‍ വിമാനം

കോഴിക്കോട്ടേക്ക് ഗള്‍ഫ് എയര്‍ വിമാനം
@NewsHead

ജിദ്ദയില്‍ നിന്ന്  കരിപ്പൂരിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ്. ജിദ്ദക്ക് പുറമെ, മദീന, റിയാദ്, അബഹ, അല്‍ഖസീം, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു കരിപ്പൂര്‍ യാത്രക്കാരായ പ്രവാസികള്‍ക്കും, കരിപ്പൂരില്‍ നിന്നു തിരിച്ചും ഈ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഗള്‍ഫ് എയറിന്റെ ബഹ്‌റൈന്‍ വഴിയുള്ള കണക്ഷന്‍ വിമാനം താല്‍ക്കാലിക ആശ്വാസമാകും.
എല്ലാദിവസവും സര്‍വീസുണ്ട് ഗള്‍ഫ് എയറിന്. കൂടാതെ സൗദിയിലെ വിവിധ സെക്ടറുകളില്‍ നിന്നും 6 മുതല്‍ 7,8 മണിക്കൂര്‍ കൊണ്ട് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുകയും ചെയ്യും.
ജിദ്ദയില്‍ നിന്നു വൈകുന്നേരം 5.30നു പുറപ്പെട്ടു 7.20നു ബഹ്‌റൈന്‍ എത്തുകയും 11.25ന് ബഹ്‌റൈനില്‍ നിന്നു പുറപ്പെട്ടു പുലര്‍ച്ചെ 4.30നു കരിപ്പൂരില്‍ ലാന്റ് ചെയ്യുകയും ചെയ്യും.
രാവിലെ 5.30ന് പുറപ്പെടുന്ന ഗള്‍ഫ് എയര്‍ വിമാനം രാവിലെ 7.20ന് ബഹ്‌റൈന്‍ എത്തും. അവിടെ നിന്നു രാവിലെ 10.15ന് ജിദ്ദയിലേക്ക് പുറപ്പെടുകയും ഉച്ചക്ക് 12.30ന് ജിദ്ദയില്‍ എത്തുകയും ചെയ്യും.
40 കിലോ ഫ്രീ ബാഗേജ് 10 കിലോ ഹാന്‍ഡ്ബാഗും അനുവദനീയമാണ്  കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നു എന്നതും ഗള്‍ഫ് എയറിന്റെ പ്രത്യേകതയാണ്. കളും ലഭ്യമാണ്.
20:30 PM, Jun 14
Saudi
Jeddah

Manakma

Karippur

Gulf Air
title_en:
Gulf air introduce connection flights to kozhikode

For InstantView News @NewsHeadIV