പോപ്പുലർ ഫ്രണ്ട‌് ആഗോള‌ തീവ്രവാദത്തിന്റെ ഉൽപ്പന്നം

പോപ്പുലർ ഫ്രണ്ട‌് ആഗോള‌ തീവ്രവാദത്തിന്റെ ഉൽപ്പന്നം: നാസർ ഫൈസി
@NewsHead

തിരുവനന്തപുരം > ആഗോള തീവ്രവാദത്തിന്റെ ഉപോൽപ്പന്നമാണ‌് കേരളത്തിലെ എൻഡിഎഫ‌്‐പോപ്പുലർ ഫ്രണ്ടെന്നും ഈ സംഘടനകളെ അകറ്റിനിർത്താൻ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സമസ‌്ത കേരള ജം ഇയ്യത്തുൽ ഖുതുബാ സംസ്ഥാന ജനറൽ സെക്രട്ടറിയും എസ‌്വൈഎസ‌് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി പറഞ്ഞു. എൻഡിഎഫായാലും പോപ്പുലർ ഫ്രണ്ടായാലും എസ‌്ഡിപിഐയായാലും എല്ലാത്തിന്റെയും മൂലാധാരം തീവ്രവാദമാണ‌്. ഇത‌് ഇസ്ലാം അംഗീകരിക്കുന്നില്ല. നിരോധനമല്ല, ബോ‌ധവൽക്കരണവും അകറ്റിനിർത്തലുമാണ‌് ആവശ്യം. മഹല്ലുകളിൽ വിവിധ സേവന ക്ഷേമ പ്രവർത്തനങ്ങളുടെ മറവിൽ ഇവർ നുഴഞ്ഞുകയറാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചില സാംസ‌്കാരിക‐പരിസ്ഥിതി പ്രവർത്തകർ  അവരുടെ വേദിയിൽ പങ്കെടുക്കുന്നു. റമദാനിൽ റിലീഫ‌് പ്രവർത്തനത്തിന്റെ പേരിൽ ഫണ്ട‌് പിരിക്കുമെങ്കിലും അവ ഉപയോഗിച്ച‌് ആയുധങ്ങൾ വാങ്ങുന്നു. സാമൂഹ്യപ്രവർത്തനത്തിന്റെ പേരിൽ ജനങ്ങളുടെ പിന്തുണ ആർജിക്കാൻ ശ്രമിക്കും. ഇത്‌ തിരിച്ചറിയണം. ജിഹാദിനെപ്പോലും ഇവർ മോശമാക്കുന്നു. ജിഹാദിന‌് ഒരുപാട‌് അർഥങ്ങളുണ്ട‌്. വ്യക്തിജീവിതംമുതൽ സാമൂഹ്യപരിവർത്തനംവരെ ജിഹാദിൽപ്പെടും. എന്നാൽ, സായുധപോരാട്ടംമാത്രമാണ‌് ജിഹാദ‌് എന്നാണ‌് തീവ്രവാദികൾ പഠിപ്പിക്കുന്നത‌്. ആർഎസ‌്എസ‌് പോലുള്ള സംഘടനകൾക്ക‌് ആയുധം നൽകുന്നതാണ‌് ഇതെന്നും അദ്ദേഹം പറഞ്ഞു.

For InstantView News @NewsHeadIV