പറപ്പൂര്‍ പഞ്ചായത്ത് ഭരണം

പറപ്പൂര്‍ പഞ്ചായത്ത് ഭരണം: മതമൗലികവാദ പ്രസ്ഥാനങ്ങളുമായി ബന്ധമില്ലെന്ന് ജനകീയമുന്നണി
@NewsHead

വേങ്ങര > പറപ്പൂര്‍ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന ജനകീയമുന്നണിക്ക് ഏതെങ്കിലും മതമൗലികവാദ പ്രസ്ഥാനങ്ങളുമായി ബന്ധമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കാലടിയും പഞ്ചായത്ത് അംഗങ്ങളും   വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനകീയ മുന്നണിയെ സംബന്ധിച്ച് ചില മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തുകയാണ്. ഇത്തരം പ്രചാരണങ്ങള്‍ തള്ളിക്കളയുന്നതായും പ്രസിഡന്റടക്കം ജനകീയ മുന്നണിയിലെ പത്തംഗങ്ങള്‍ ഒപ്പിട്ട പ്രസ്താവനയും മാധ്യമങ്ങള്‍ക്ക് നല്‍കി.

പറപ്പൂര്‍ പഞ്ചായത്തിലെ ജനകീയ മുന്നണിയിലെ അംഗങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ ഭാഗമായി മത്സരിച്ച് വന്നവരല്ല. അംഗങ്ങളുടെ സത്യപ്രതിജ്ഞക്കുശേഷം രാഷ്ട്രീയപാര്‍ടിബന്ധം കാണിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ ഫോര്‍മാറ്റില്‍ ജനകീയ മുന്നണി സ്വതന്ത്രന്‍ എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുസ്ലിംലീഗിന്റെ ധിക്കാരപരമായ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധമുള്ള ആളുകളുടെ ഒരു കൂട്ടായ്മയില്‍ രൂപംകൊണ്ടതാണ് ജനകീയ മുന്നണി.

പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമത്തിനുമാണ് ഭരണസമിതി മുന്‍തൂക്കം നല്‍കുന്നത്. ഈ മുന്നണിയെ തകര്‍ക്കാന്‍ യുഡിഎഫിന്റെയും മുസ്ലിംലീഗിന്റെയും  ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായി. എ പി ഹമീദ്, കെ നസീറ, സി റസിയ, ടി കെ അബ്ദുറഹിം, സയ്ബുന്നീസ, പി കെ ശശി, പി വി കെ ഹസീന, കൊളക്കാട്ടില്‍ റസിയ, താഹിറ എടയാടന്‍ എന്നിവരാണ്  പ്രസിഡന്റ് ബഷീര്‍ കാലടിക്കുപുറമെ പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. എ പി ഹമീദും ടി കെ അബ്‌ദുറഹീമും പങ്കെടുത്തു.

For InstantView News @NewsHeadIV

Deshabhimani
പറപ്പൂര്‍ പഞ്ചായത്ത് ഭരണം: മതമൗലികവാദ പ്രസ്ഥാനങ്ങളുമായി ബന്ധമില്ലെന്ന് ജനകീയമുന്നണി
പറപ്പൂര്‍ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന ജനകീയമുന്നണിക്ക് ഏതെങ്കിലും മതമൗലികവാദ പ്രസ്ഥാനങ്ങളുമായി ബന്ധമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കാലടിയും പഞ്ചായത്ത് അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനകീയ മുന്നണിയെ സംബന്ധിച്ച് ചില മാ