ട്രംപിനെ വിറപ്പിച്ച് ബ്രിട്ടീഷ് തെരുവുകള്‍; പ്രതിഷേധവുമായി അരലക്ഷത്തിലേറെ സമരക്കാര്‍, ലണ്ടന്‍ നഗരം നിറഞ്ഞുകവിഞ്ഞു -Video

ട്രംപിനെ വിറപ്പിച്ച് ബ്രിട്ടീഷ് തെരുവുകള്‍; പ്രതിഷേധവുമായി അരലക്ഷത്തിലേറെ സമരക്കാര്‍, ലണ്ടന്‍ നഗരം നിറഞ്ഞുകവിഞ്ഞു -Video
@NewsHead

ലണ്ടന്‍ > അമേരിക്കന്‍ പ്രസിജന്റ് ഡോണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തിനെതിരെ വന്‍പ്രക്ഷോഭം. ലണ്ടന്‍ നഗരമടക്കം സമരക്കാരാല്‍ നിറഞ്ഞുകവിഞ്ഞു. അരലക്ഷത്തോളം പ്രക്ഷോഭകാരികളാണ് ലണ്ടനില്‍ മാത്രമുള്ളത്. പ്രസിഡന്റ് ആയതിനുശേഷം ആദ്യമായാണ് ട്രംപ് യുകെയിലെത്തുന്നത്‌.

ലണ്ടന്‍, കേബ്രിഡ്‌ജ്, ബ്രിസ്റ്റോള്‍, ന്യൂകാസില്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുകള്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ട്രംപ് രാത്രി തങ്ങുന്ന സ്ഥലത്തിനു സമീപം പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം ഭയന്ന് പല തവണ മാറ്റിവെച്ചതിനു ശേഷമാണ് ട്രംപ് യുകെ സന്ദര്‍ശനത്തിന് എത്തിയത്.

നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ട്രംപിനെതിരെ ചരിത്രത്തിലെ തന്നെ ശക്തമായ പ്രതിഷേധങ്ങളിലൊന്നാണ് ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോഴും ബ്രിട്ടനില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

ട്രംപിന്റെ സീറോ ടോളറന്‍സ് നയവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളെ തടവിലാക്കിയതും ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയതുമെല്ലാം പ്രതിഷേധം ശക്തമാക്കുന്നുണ്ട്. പ്രതിഷേധം ഭയന്ന് ട്രംപിന്റെ പരിപാടികളെല്ലാം ലണ്ടന് പുറത്താണ് നടക്കുന്നത്.

For InstantView News @NewsHeadIV