നവാസ് ഷെരീഫും മകളും അറസ്റ്റില്‍; പാസ്‌‌‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു

നവാസ് ഷെരീഫും മകളും അറസ്റ്റില്‍; പാസ്‌‌‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു
@NewsHead

ലാഹോര്‍ > പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്‌തു. ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസ് ഷെരീഫിനെയും മകള്‍ മറിയവും അറസ്റ്റിലായത്. ഇരുവരുടെയും പാസ്‌‌‌പോര്‍ട്ട് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇരുവരും ശിക്ഷിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.

പനാമ പേപ്പര്‍ പുറത്തുവിട്ട കളളപ്പണക്കാരുടെ വിവരങ്ങളില്‍ ഉള്‍പ്പെട്ടതാണ് നവാസ് ഷെരീഫിന് പ്രതികൂലമായത്. അഴിമതിക്കേസില്‍ നവാസിനെ 10 വര്‍ഷത്തേക്കും  മകള്‍ മറിയം ഷെരീഫിനെ ഏഴ് വര്‍ഷവും  തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷാവിധിയുടെ സമയത്ത് ഇരുവരും വിദേശത്തായിരുന്നു. പാകിസ്താനിലേക്ക് തിരികെ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

For InstantView News @NewsHeadIV