എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളും എംഎൽഎമാരും അഭിമന്യുവിന്റെ വീട‌് സന്ദർശിച്ചു

എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളും എംഎൽഎമാരും അഭിമന്യുവിന്റെ വീട‌് സന്ദർശിച്ചു
@NewsHead

വട്ടവട
എസ്എഫ്ഐ, ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാക്കളും എംഎൽഎമാരും അഭിമന്യുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി വിക്രം സിങ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് കെ സജീഷ് എന്നിവരും എം എൽ എ മാരായ സുരേഷ് കുറുപ്പ്, ആർ രാജേഷ്, ആന്റണി ജോൺ, സിപിഐ എം മറയൂർ ഏരിയ സെക്രട്ടി വി സിജിമോനുമാണ‌്   വെള്ളിയാഴ്ച ഉച്ചയോടെ കൊട്ടാക്കൊമ്പൂരിലെ വീട്ടിലെത്തിയത്. അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി എന്നിവരുമായി ഒരു മണിക്കൂർ നേരം ചെലവിട്ട് അവരുടെ ദുഃഖത്തിൽ പങ്കുചേർന്നു. അഭിമന്യുവിന്റെ വിയോഗം വട്ടവടയുടേത് മാത്രമല്ലന്നും നാടൊന്നാകെ നിങ്ങൾക്കൊപ്പമാണെന്നും നേതാക്കൾ പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതത്തിൽ പങ്കാളികളായ മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും പൊലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നിലയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളിൽ ചിലരെ ഇതിനോടകം പിടികൂടിയതായും  നേതാക്കൾ പറഞ്ഞു.

For InstantView News @NewsHeadIV