ഓംബുഡ്‌സ്മാന്റെ തീരുമാനം തന്റെ വിശദീകരണം കേൾക്കാതെ

ഓംബുഡ്‌സ്മാന്റെ തീരുമാനം തന്റെ വിശദീകരണം കേൾക്കാതെ: ടി സി മാത്യു
@NewsHead

കൊച്ചി
കേരള ക്രിക്കറ്റ് അസോസിയേഷന്റെ മറവിൽ  കോടികളുടെ അഴിമതി നടത്തിയെന്ന ഓംബുഡ്‌സ്മാന്റെ കണ്ടെത്തൽ ശരിയല്ലെന്നും തന്റെ ഭാഗം കേൾക്കുകയോ വിശദീകരണം  ചോദിക്കുകയോ ചെയ്യാതെയാണ് ഓംബുഡ്‌സ്മാൻ തീരുമാനം എടുത്തതെന്നും കെസിഎ മുൻ പ്രസിഡന്റ് ടി സി മാത്യു.  ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തനിക്കെതിരെ വ്യാജരേഖ തയ്യാറാക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത കെസിഎ ഭാരവാഹികൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽചെയ്യുമെന്നും ടി സി മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെസിഎയുടെ അന്വേഷണസമിതിക്കു മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഒരുതവണ മാത്രമാണ് തനിക്ക് നോട്ടീസ് ലഭിച്ചത്. മതിയായ രേഖകൾസഹിതം നോട്ടീസ് അയക്കണമെന്നാവശ്യപ്പെട്ട് തിരിച്ച് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ല. തനിക്കെതിരെ ആരോപിക്കപ്പെട്ട കാര്യങ്ങളെല്ലാം അസോസിയേഷന്റെ കൂട്ടായ തീരുമാനമാണ്. ബിസിസിഐയിൽ തനിക്ക് ലഭിക്കേണ്ട സ്ഥാനം നഷ്ടപ്പെടുത്താനാണ് അസോസിയേഷന്റെ പദ്ധതിയെന്നും ടി സി മാത്യു പറഞ്ഞു.  കെസിഎ മുൻ സെക്രട്ടറി ടി എൻ അനന്തനാരായണനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

For InstantView News @NewsHeadIV