കെആർഎൽസിസി ജനറൽ അസംബ്ലി തുടങ്ങി

കെആർഎൽസിസി ജനറൽ അസംബ്ലി തുടങ്ങി
@NewsHead

കൊച്ചി
കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ജനറൽ അസംബ്ലിക്ക‌് ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ തുടക്കമായി. എംജി സർവകലാശാല മുൻ വി സി ഡോ. സിറിയക് തോമസ്  ഉദ്ഘാടനം ചെയ്തു. കെസിബിസി‐കെആർഎൽസിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. എം സൂസപാക്യം അധ്യക്ഷനായി.

ആർച്ച് ബിഷപ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, കൊല്ലം രൂപതാ ബിഷപ് എമരിറ്റസ് ഡോ. സ്റ്റാൻലി റോമൻ, കൊല്ലം രൂപതയുടെ പുതിയ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, കാർമൽഗിരി സെമിനാരി റെക്ടർ ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ, സിടിസി സൂപ്പീരിയർ ജനറൽ സിസ്റ്റർ സൂസമ്മ, എംഎസ്എഎഎസ്ടി സുപ്പീരിയർ ജനറൽ സിസ്റ്റർ ശാന്തി, ഡോ. എഡ്വേർഡ് എടേഴത്ത്, അഡ്വ. ജോസി സേവ്യർ, മോൺ. ആന്റണി തച്ചാറ, മോൺ. ആന്റണി കൊച്ചുകരിയിൽ, ഇടുക്കി തങ്കച്ചൻ, എം എക്സ് ജൂഡ്സൺ, കെ എ സാബു എന്നിവരെ ആദരിച്ചു.

ഡോ. ചാൾസ് ലിയോൺ, റവ. ഡോ. സിപ്രിയാൻ ഇ ഫെർണാണ്ടസ്, ജോയി ഗോതുരുത്ത്, ജോസഫ് ജൂഡ് എന്നിവർ ക്ലാസ‌് നയിച്ചു. എബ്രഹാം അറയ്ക്കൽ, ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ എന്നിവർ മോഡറേറ്റർമാരായി. രാഷ്ട്രീയസമിതി കൺവീനർ ഷാജി ജോർജ് രാഷ്ട്രീയപ്രമേയത്തിന്റെ കരട് അവതരിപ്പിച്ചു.

ഭക്ഷ്യ‐സിവിൽ സപ്ലൈസ് സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തി. കെസിബിസി‐കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, സെക്രട്ടറിമാരായ ആന്റണി ആൽബർട്ട്, സ്മിത ബിജോയ് എന്നിവർ സംസാരിച്ചു.

For InstantView News @NewsHeadIV