കെ സി ബാലനെ അനുസ്മരിച്ചു

കെ സി ബാലനെ അനുസ്മരിച്ചു
@NewsHead

കൊച്ചി
റെയിൽവേ മെയിൽ സർവീസ് മേഖലയിലെ സമുന്നത നേതാവായിരുന്ന കെ സി ബാലനെ എൻഎഫ് പിഇ നേതൃത്വത്തിൽ  അനുസ്മരിച്ചു.  അനുസ്മരണ സമ്മേളനം കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എം കൃഷ്ണൻ ഉദ്ഘാടനംചെയ്തു.

അഖിലേന്ത്യാ പ്രസിഡന്റ് പി വി രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ആർഎംഎസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി ശിവദാസൻ അധ്യക്ഷനായി.  എൻഎഫ്പിഇ സംസ്ഥാന കൺവീനർ പി കെ മുരളീധരൻ, ആർഎംഎസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ എസ് സുരേഷ്, എ ബി ലാൽകുമാർ,  ബിജു സക്കറിയ, എ കെ സുകുമാരൻ എന്നിവർ സംസാരിച്ചു.

പ്ലസ്ടുവിന് ഉന്നതവിജയം നേടിയ ജീവനക്കാരുടെ മക്കൾക്ക് അവാർഡ‌് വിതരണംചെയ്തു. സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ തൊഴിലാളിവർഗത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ സി  ബി ദേവദർശനനും തപാൽവകുപ്പ് വിഷയങ്ങളെ സംബന്ധിച്ച് കെ സി മുരളിയും ക്ലാസെ
ടുത്തു.

For InstantView News @NewsHeadIV