മുൻകൂർജാമ്യം തേടി ‘ഗ്ലാസിലെ നുര’ അഡ്മിൻ

മുൻകൂർജാമ്യം തേടി ‘ഗ്ലാസിലെ നുര’ അഡ്മിൻ
@NewsHead

കൊച്ചി
‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’  ഫെയ‌്സ‌്ബുക്ക‌് പേജ‌് അഡ്മിൻ നേമം സ്വദേശി വിനിത ഹൈക്കോടതിയിൽ മുൻകൂർജാമ്യം തേടി. ഫെയ‌്സ‌്ബുക്ക‌് പേജിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ചുവെന്നും അനധികൃത മദ്യവില്പന നടത്തിയെന്നും ആരോപിച്ച് എക്‌സൈസ് രജിസ്റ്റർചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ. താൻ ഫെയ‌്സ‌്ബുക്ക‌് പേജിന്റെ അഡ്മിൻ അല്ലെന്നും ഭർത്താവ് അജിത്കുമാർ അഡ്മിനായി 18 ലക്ഷം അംഗങ്ങളുള്ള രഹസ്യ ഗ്രൂപ്പ് ഉണ്ടെന്നും ഈ ഗ്രൂപ്പിൽ അംഗങ്ങളല്ലാത്തവർക്ക് പ്രവേശനമില്ലെന്നും ചിലർ ഈ ഗ്രൂപ്പിനെ അനുകരിച്ച് വ്യാജഗ്രൂപ്പ് രൂപീകരിച്ചുവെന്നും ഇവരാണ് ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

For InstantView News @NewsHeadIV