ബിന്ദു കൊല്ലപ്പെട്ടെന്ന‌് കരുതുന്നതായി സഹോദരന്റെ മൊഴി

ബിന്ദു കൊല്ലപ്പെട്ടെന്ന‌് കരുതുന്നതായി സഹോദരന്റെ മൊഴി
@NewsHead

ആലപ്പുഴ
ദുരൂഹസാഹചര്യത്തിൽ കാണാതായ ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ടെന്ന‌് കരുതുന്നതായി സഹോദരൻ പ്രവീൺകുമാർ.

ബിന്ദു തിരോധാനം അന്വേഷിക്കുന്ന നർക്കോട്ടിക‌് സെൽ ഡിവൈഎസ‌്പി എ നസീമിന‌് നൽകിയ മൊഴിയിലാണ‌് പ്രവീൺകുമാർ ആശങ്ക പ്രകടിപ്പിച്ചത‌്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്രകാരം ജോലിസ്ഥലമായ ഇറ്റലിയിലെ റോമിൽനിന്ന‌് വ്യാഴാഴ‌്ചയാണ‌് ഇദ്ദേഹം നാട്ടിലെത്തിയത‌്.  വെള്ളിയാഴ‌്ച രാവിലെ ഡിവൈഎസ‌്പിയുടെ ഓഫീസിലെത്തി മൊഴി നൽകി.  ബിന്ദുവിനെ കാണാനില്ലെന്ന‌ പ്രവീണിന്റെ പരാതിയിലാണ‌് അന്വേഷണം നടക്കുന്നത‌്. ഏറ്റവും ഒടുവിൽ ബിന്ദുവിനെ കണ്ടെന്ന‌്  പറയുന്നത‌് റിമാൻഡിലുള്ള  പ്രതി സെബാസ‌്റ്റ്യനാണ‌്. വേറെ ആരും ഇത‌് പറയുന്നില്ല. അങ്ങനെയെങ്കിൽ സെബാസ‌്റ്റ്യന‌്  ബിന്ദുവിനെക്കുറിച്ച‌് അറിയാം. സൊബാസ‌്റ്റ്യനെ ചോദ്യംചെയ‌്താൽ സത്യം പുറത്തുവരും‐പ്രവീൺ പറഞ്ഞു. ജോലി തേടി 1999ൽ ഇറ്റലിയിലേക്ക‌് താൻ പോയശേഷം 2012ൽ ആണ‌് തിരിച്ചെത്തുന്നത‌്. ഇതിനിടെയാണ‌് ബിന്ദുവിനെ കാണാതാകുന്നതും വസ‌്തുക്കൾ തട്ടിയെടുക്കുന്നതും. അച്ഛൻ ആദ്യം തയ്യാറാക്കിയ വിൽപ്പത്രത്തിൽ സഹോദരിക്കും എനിക്കുമായാണ‌് സ്വത്തുക്കൾ വീതിച്ചത‌്. പിന്നീട‌് ബിന്ദുവിന്റെ പേരിൽമാത്രമായി രണ്ടാമതൊരു വിൽപ്പത്രം അച്ഛൻ തയ്യാറാക്കിയെന്നു പറയുന്നത‌് ഒരു തരത്തിലും വിശ്വസിക്കാനാകുന്നില്ല. ഒരച്ഛനും രണ്ട‌് മക്കളുള്ളപ്പോൾ ഒരാൾക്കുമാത്രമായി സ്വത്ത‌് നൽകില്ല. അച്ഛനുമായി തനിക്ക‌് പ്രശ‌്നങ്ങളൊന്നുമില്ലായിരുന്നെന്നും പ്രവീണിന്റെ മൊഴിയിലുണ്ട‌്.

For InstantView News @NewsHeadIV