6 മെഡിക്കൽ കോളേജുകളുടെ കൂടി സ‌്പെഷ്യൽ ഫീസ‌് നിർണയിച്ചു

6 മെഡിക്കൽ കോളേജുകളുടെ കൂടി സ‌്പെഷ്യൽ ഫീസ‌് നിർണയിച്ചു
@NewsHead

തിരുവനന്തപുരം
സംസ്ഥാനത്തെ ആറ‌്  മെഡിക്കൽ കോളേജുകളിലെകൂടി കഴിഞ്ഞ അക്കാദമിക് വർഷത്തെയും ഈ വർഷത്തെയും സ്പെഷ്യൽ ഫീസുകൾ നിശ്ചയിച്ച‌്‌ ജസ്റ്റിസ് ആർ രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിറക്കി. വ്യാഴാഴ‌്ച 15 കോളേജുകളിലെ സ‌്പെഷ്യൽ ഫീസുകൾ നിശ‌്ചയിച്ച‌് ഉത്തരവിറക്കിയിരുന്നു.

പരിയാരം മെഡിക്കൽ കോളേജിനുപുറമെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളായ  തൃശൂർ അമല, എംഇഎസ‌് പെരിന്തൽമണ്ണ, സിഎസ‌്ഐ കാരക്കോണം, എസ‌്‌യുടി വട്ടപ്പാറ, കൊല്ലം ട്രാവൻകൂർ എന്നീ കോളേജുകളുടെ സ‌്പെഷ്യൽ ഫീസുകളാണ‌് വെള്ളിയാഴ‌്ച നിശ‌്ചയിച്ച‌് ഉത്തരവ‌് ഇറക്കിയത‌്. പാലക്കാട‌് പി കെ ദാസ‌്, തൃശൂർ കേരള സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ സ‌്പെഷ്യൽ ഫീസ‌് നിശ്ചയിച്ചിട്ടില്ല. സ്വാശ്രയ ഡെന്റൽ കോളേജുകളിലെ ഫീസ് അടുത്തയാഴ്ച പ്രഖ്യാപിക്കും. തുടർന്ന‌് മെഡിക്കൽ പിജി കോഴ‌്സുകളുടെ സ‌്പെഷ്യൽ ഫീസുകളും പിജി ആയുർവേദ കോഴ‌്സുകളുടെ ട്യൂഷൻ ഫീസും നിശ‌്ചയിക്കും. ഓരോ കോളേജിനും ബാധകമായ ഫീസുകൾ ഫീസ് നിർണയ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

For InstantView News @NewsHeadIV