ന്നു.

ന്നു.വയറിൽ സർജിക്കൽ ബ്ലേഡ് കൊണ്ട് നെടുനീളത്തിൽ വരുത്തിയ ഒറ്റക്കീറ് കോഴിക്കോട് മെഡിക്കൽ കോളേജിൽ  തുന്നിയെങ്കിലും   വീണ്ടും തുറന്ന് വരികയാണുണ്ടായത്.

ചെറിയ ആയുധമായതിനാൽ സംഘർഷസ്ഥലത്തുപോലും കൊണ്ടുനടക്കാൻ കഴിയുന്നതും പരിശോധനാഘട്ടത്തിൽ ഉപേക്ഷിക്കാൻ കഴിയുന്നു എന്നതുമാണ് സർജിക്കൽ ബ്ലേഡിലേക്ക് അക്രമികൾ തിരിയാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.  സുശീൽകുമാറിനെ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയിൽവച്ച് പ്രദേശത്ത‌് ആർഎസ‌്എസ‌്‐ സിപിഐ എം സംഘർഷം ഉണ്ടാക്കാനായിരുന്നു ശ്രമം. ആർഎസ‌്എസ‌് അതിനു തയ്യാറായി പ്രകോപനം സൃഷ്ടിച്ചു. പൊലീസിന്റെ ശക്തമായ ഇടപെടലിലാണ്, അക്രമികൾ പോപ്പുലർ ഫ്രണ്ടുകാരാണെന്നു തെളിഞ്ഞതും പിടിയിലായതും.

അഴീക്കോട്ട‌് രണ്ട് സിപിഐ എം പ്രവർത്തകരെ ഗുരുതരമായി  മുറിവേൽപ്പിച്ചതും  കടാങ്കോട്   ലീഗ് പ്രവർത്തകൻ ഷരീഫിന്റെ വയറ് പിളർന്നതും സർജിക്കൽ ബ്ലേഡ് കൊണ്ടായിരുന്നു.  ഈ കേസുകളിൽ  അറസ്റ്റിലായ 14 പ്രതികളും എസ്‍ഡിപിഐ‐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

സുശീൽകുമാറിനെ ആക്രമിച്ച കേസിലെ  പ്രതി  റാസിഖ് എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാലിനെ കൊന്ന കേസിലും  ലീഗ് പ്രവർത്തകനെ കുത്തിയ കേസിലും പ്രതിയാണ്.  വസീം ആർഎസ്എസ് പ്രവർത്തകന്റെ ബൈക്ക് കത്തിച്ച കേസിൽ  പ്രതി. എല്ലാ  കേസുകളും തമ്മിൽ  ബന്ധമുണ്ട്. ഉപയോഗിച്ച ആയുധം പലതിലും സർജിക്കൽ ബ്ലേഡ് ആണ്.

അഭിമന്യു വധത്തിനുശേഷം പൊലീസ് നടത്തിയ പരിശോധനകളിൽ ആയുധ പരിശീലനത്തിന്റെയും ധനസ്രോതസ്സുകളുടെയും അനേകം വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം മുടങ്ങിയ അനേകം കേസുകളിലെ പ്രതികൾ പിടിയിലായിട്ടുമുണ്ട്.

(രഹസ്യാത്മക പ്രവർത്തനങ്ങളെ കുറിച്ച് നാളെ)

For InstantView News @NewsHeadIV