്മാരായിരുന്നു അവർ.

്മാരായിരുന്നു അവർ. നോക്കൗട്ടിൽ കൂടുതൽ കരുത്തരായ അർജന്റീനയെയും ഉറുഗ്വായ്‌യെയും ബെൽജിയത്തെയും നിശ്ചിത സമയത്ത് തന്നെ തോൽപിച്ചു. ഫൈനലിനു മുമ്പ് ക്രൊയേഷ്യയേക്കാൾ ഒരു ദിവസം കൂടുതൽ വിശ്രമം കിട്ടി. ക്രൊയേഷ്യക്ക് താരതമ്യേന ദുർബലരായ ഡെന്മാർക്കിനെയും റഷ്യയെയും ഇംഗ്ലണ്ടിനെയുമൊന്നും നിശ്ചിത സമയത്ത് തോൽപിക്കാനായില്ല.
സന്തുലിതമായ ടീം
ഏറ്റവും മികച്ച ഇലവൻ ഫ്രാൻസിന്റേതാണ്. മികച്ച ഗോൾകീപ്പർ, യുവത്വവും പരിചയ സമ്പത്തും ഒത്തിണങ്ങിയ സെൻട്രൽ ഡിഫന്റർമാർ. റഫായേൽ വരാൻ റയൽ മഡ്രീഡിലും സാമുവേൽ ഉംറ്റിറ്റി ബാഴ്‌സലോണയിലും പിൻനിരക്ക് ചുക്കാൻ പിടിക്കുന്നവരാണ്. പോൾ പോഗ്ബയും എൻഗാലൊ കാണ്ടെയും അണിനിരക്കുന്ന മധ്യനിര. എംബാപ്പെയും ഗ്രീസ്മാനും നയിക്കുന്ന ആക്രമണം. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ പകുതിയിൽ ക്രൊയേഷ്യ ആടിയുലഞ്ഞു. മൂന്നു കളിയിലും എക്‌സ്ട്രാ ടൈമിൽ ഭാഗ്യം അവരെ തുണച്ചു. തുടക്കം മുതലുള്ള കളികളെടുത്താൽ വെറും ഒമ്പത് മിനിറ്റേ ഫ്രാൻസ് പിന്നിലായിട്ടുള്ളൂ. 48 തവണ കാണ്ടെ പന്ത് പിടിച്ചെടുത്തു. ഗോളി ഹ്യൂഗൊ ലോറിസ് പോസ്റ്റിലേക്ക് വന്ന അവസാന ഏഴ് ഷോട്ടും രക്ഷിച്ചു. ലോകകപ്പിൽ 10 മത്സരങ്ങളിലെങ്കിലും ടീമിനെ പരിശീലിപ്പിച്ചവരിൽ ഏറ്റവും വിജയ ശതമാനം ദീദിയർ ദെഷോമിനാണ് -73 ശതമാനം. ഫ്രാൻസ് ജയിച്ചാൽ കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും ലോകകപ്പ് നേടിയ മൂന്നാമത്തെ വ്യക്തിയാവും ദെഷോം.
വൈവിധ്യം, ടീം സ്പിരിറ്റ്
ഡിഫന്റർമാരും മിഡ്ഫീൽഡർമാരും സ്‌ട്രൈക്കർമാരുമൊക്കെ ഗോളടിച്ചു. ഗോളടിച്ചാൽ ആദ്യമോടിയെത്തുന്നത് സബ്സ്റ്റിറ്റിയൂട്ടുകളാണെന്നത് ടീമിലെ ഐക്യം വിളിച്ചോതുന്നു. മൂന്നാം ഗോളി മുതൽ സുരക്ഷാ ചീഫ് വരെ, ക്യാപ്റ്റൻ മുതൽ അസിസ്റ്റന്റ് മാനേജർ വരെ എല്ലാവരുടെയും മനസ്സിൽ വിജയം മാത്രമേയുള്ളൂ.
സമാശ്വാസം
2006 ൽ ഇറ്റലിക്കെതിരായ ഫൈനലിൽ അവർ ജയിക്കാതിരുന്നത് നിർഭാഗ്യം കൊണ്ടാണ്. ലീഡ് നേടിയ ശേഷം സിനദിൻ സിദാന്റെ ചുവപ്പ് കാർഡ് കളി കീഴ്‌മേൽ മറിച്ചു. ഷൂട്ടൗട്ടിലാണ് തോറ്റത്. 2016 ൽ സ്വന്തം നാട്ടിൽ അവർ യൂറോ കപ്പ് ജയിക്കുമെന്ന് കരുതിയതായിരുന്നു. ഫൈനലിൽ പോർചുഗലിനോട് തോറ്റു. ഇത്തവണ അവർ കിരീടം അർഹിക്കുന്നുണ്ട്.
21:15 PM, Jul 13
Kalikkalam
world cup

world cup 2018

world cup football

russia 2018

world cup final

Croatia

France
title_en:
Why France Why Croatia?

For InstantView News @NewsHeadIV