കുമ്പസാര രഹസ്യം മറയാക്കി പീഡനം

കുമ്പസാര രഹസ്യം മറയാക്കി പീഡനം: മുൻകൂർ ജാമ്യം തേടി വൈദികൻ സുപ്രീംകോടതിയിൽ
@NewsHead

ന്യൂ‍ഡൽഹി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ വൈദികൻ സുപ്രീംകോടതിയെ സമീപിച്ചു. ഫാ. ഏബ്രഹാം വർഗീസാണു കോടതിയിലെത്തിയത്. മുന്‍കൂർ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കേസിൽ രണ്ടും മൂന്നും പ്രതികളായ വൈദികരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

For InstantView News @NewsHeadIV