ക്കുന്നു ഇറങ്ങിപ്പോകണം എന്ന് ആവശ്യപ്പെട്ട ചെറുപ്പക്കാരനോട് ഭൂതാവിഷ്ടനെ പോലെ ചീറിക്കൊണ്ടാണ് ഹരിനാരായണൻ പ്രതികരിച്ചത്.

ക്കുന്നു ഇറങ്ങിപ്പോകണം എന്ന് ആവശ്യപ്പെട്ട ചെറുപ്പക്കാരനോട് ഭൂതാവിഷ്ടനെ പോലെ ചീറിക്കൊണ്ടാണ് ഹരിനാരായണൻ പ്രതികരിച്ചത്. ഇത്രപ്രായമുള്ള എന്നോട് ഇറങ്ങിപ്പോകാൻ പറയാൻ നീ ആയോ ഇരിക്കടോ അവിടെ എന്ന ആജ്ഞക്ക് മുന്നിൽ ബഹളം വെച്ചയാൾ അടങ്ങി. അപ്പോഴേക്കും മെഹ്ദി ആവാസിലെ തബലിസ്റ്റിന്റെ അടുത്തേക്ക് നീങ്ങിയ ഹരിനാരായണൻ അയാളുടെ കൈയിൽ കടന്നു പിടിച്ച് എണീക്കെടാ എന്നലറി. എന്തു ചെയ്യണമെന്നറിയാതെ തബലിസ്റ്റ് പകച്ചു. ഗസൽ എന്താണെന്ന് ഞാൻ കാണിച്ചു തരാം എന്ന വെല്ലുവിളിക്ക് മുന്നിൽ വേദിയും സദസും വഴങ്ങിയതോടെ ഹരിനാരായണൻ തബലിസ്റ്റിന്റെ ഇരിപ്പിടത്തിൽ അമർന്നു.
തബലയിൽ താളം പിടിച്ചുകൊണ്ട് സിറാജ് അമലിനോട് പാടാൻ ആജ്ഞാപിച്ചു. 'ഗുലോം മെ രംഗ് ഭരേ, ബാദ് എ നൗബഹാർ ചലേ'  മഹ്ദിസാഹിബിന്റെ അനശ്വരഗാനം സിറാജ് പാടിത്തുടങ്ങിയതോടെ തബല ഹരിനാരായണന്റെ വിരൽത്തുമ്പുകളുടെ താള പ്രഹരത്തിൽ പ്രകമ്പനം കൊണ്ടു. സദസ് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഈ പ്രകടനം വീക്ഷിച്ചത്. പ്രായവും ലഹരിയും സൃഷ്ടിക്കുന്ന ഇടർച്ച തബലയിൽ വീണ ഹരിനാരായണന്റെ വിരലുകളിൽ പ്രകടമായിരുന്നു. എങ്കിലും തലവെട്ടിച്ച് മുടിപറപ്പിച്ച് സക്കീർ ഹുസൈനെ വെല്ലുന്ന ശൈലിയിൽ തബലയെ പെരുപ്പിച്ചും ചിലപ്പോഴൊക്കെ തന്റെ പ്രകടനത്തിൽ മതിമറന്ന് വാഹ് എന്ന് സ്വയം അത്ഭുതം കൂറിയും ഹരിനരായണൻ മെഹ്ദിയുടെ പാട്ടിനെ സ്വന്തമാക്കി. പാട്ടിന്റെ ലഹരി കയറിയതോടെ വേദിയിൽ നിന്നിറങ്ങാൻ ഹരിനാരയണൻ മടിച്ചു. ഒരു പാട്ടുകൂടി എന്ന ഹരിനാരായണന്റെ അഭ്യർഥന ഗായകൻ മാനിച്ചതോടെ മെഹ്ഫിലിലെ അടുത്ത ഗാനത്തിനും ഹരിനാരായണൻ തബല വായിച്ചു. രംഗം കൂടുതൽ വഷളാകുന്നതിന് മുമ്പേ മെഹ്ഫിൽ അവസാനിച്ചതായി സംഘാടകർ പ്രഖ്യാപിച്ചു. ലഹരിയുടെ ഇടനാഴികൾ തേടി ഹരിനാരായണൻ പുറത്തേക്കൊഴുകി. ഹരിനാരായണനെക്കുറിച്ച് പിന്നീട് ഒരുപാട് പറഞ്ഞും വായിച്ചുമറിഞ്ഞു. ഒടുവിൽ ഒരു 'മീ ടു' ക്യാമ്പെയ്‌നിൽ ഒരു ദളിത് ഫെമിനിസ്റ്റിനാൽ ലൈംഗിക അപവാദത്തിലേക്ക് വലിച്ചിടപ്പെട്ട ഹരിനാരായണനെക്കുറിച്ച് കേട്ടു. ശരി തെറ്റുകളുടെ മാമൂൽ വിചാരങ്ങളുമായി സമീപിക്കാൻ കഴിയുന്ന ആളല്ലല്ലോ ഹരിനാരായണൻ.

ചിത്രങ്ങള്‍: മെഹബൂബ് കാവനൂര്‍
23:45 PM, Aug 11
Sunday Plus
hari narayanan

tabala

calicut
സജീവ് കോക്കാട്ട്
title_en:
Memoir about hari narayanan

For InstantView News @NewsHeadIV