ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് കുറയുന്നു; നീരൊഴുക്കും കുറയുന്നു

ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് കുറയുന്നു; നീരൊഴുക്കും കുറയുന്നു
@NewsHead

ഇടുക്കി > ഇടുക്കി അണക്കെട്ടലും ഇടമലയാറിലും ജലനിരപ്പ് കുറയുന്നു. ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും രണ്ടു ദിവസമായി  തുറന്നുവിട്ടതിലൂടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കുകള്‍ പ്രകാരം നിലവിലെ ജലനിരപ്പ് 2399.38 അടിയാണ്. ജലനിരപ്പ് 2400 അടി ആയാലും ഷട്ടറുകള്‍ താഴ്ത്തില്ലെന്ന് ഇന്നലെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു.

ഇടമലയാര്‍ അണക്കെട്ടിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും ഓരോമീറ്റര്‍ ഉയര്‍ത്തിയതിലൂടെ 168.90 മീറ്റര്‍ ആയി ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.169 മീറ്റര്‍ ആണ് അണക്കെട്ടിന്റെ പരാമവധി സംഭരണ ശേഷി. 200 ഘനമീറ്റര്‍ വെള്ളമാണ് വെള്ളമാണ് പുറത്തേക്ക് വിടുന്നത്. അതേസമയം രണ്ട് അണക്കെട്ടുകളുടേയും വൃഷ്ടി പ്രദേശത്ത് മഴ   ശക്തി കുറഞ്ഞിട്ടുണ്ട്.

ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്യ്ക്കാണ് ചെറുതോണി അണക്കെട്ടിന്റെ
ഒരു ഷട്ടര്‍ തുറന്നിരുന്നത്. ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് രണ്ട് ഷട്ടറുകളും ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു ഷട്ടറും രണ്ടോടെ അവസാനത്തെ ഷട്ടറും തുറക്കുകയായിരുന്നു.

ഡാമിന്റെ എല്ലാം ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലം വെള്ളത്തിനടിയിലായി. ചെറുതോണി ടൗണിലും ബസ്റ്റാന്‍ഡിലും വെള്ളം കയറിയിട്ടുണ്ട്. ചെറുതോണി വഴി കട്ടപ്പനയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

പെരിയാറിലെ ജനനിരപ്പിലും കുറവുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

For InstantView News @NewsHeadIV

Deshabhimani
ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് കുറയുന്നു; നീരൊഴുക്കും കുറയുന്നു
ഇടുക്കി അണക്കെട്ടലും ഇടമലയാറിലും ജലനിരപ്പ് കുറയുന്നു. ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും രണ്ടു ദിവസമായി തുറന്നുവിട്ടതിലൂടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കുകള്‍ പ്രകാരം