‘പാർക്കർ’ വിക്ഷേപണം ഇന്ന്

‘പാർക്കർ’ വിക്ഷേപണം ഇന്ന്
@NewsHead

വാഷിങ‌്ടൺ > സൂര്യന്റെ നിഗൂഢ രഹസ്യങ്ങളിലേക്ക‌് വെളിച്ചംവീശാൻ നാസ വിക്ഷേപിക്കുന്ന പാർക്കർ സോളാർ പ്രോബിന്റെ വിക്ഷേപണം  24 മണിക്കൂർ നീട്ടിവച്ചു.

നേരിട്ട‌് സൂര്യനിലേക്ക‌് വിക്ഷേപിക്കുന്ന ആദ്യ പേടകമാണ‌് പാർക്കർ. 150 കോടി ഡോളർ ചെലവ‌് വരുന്ന പേടകത്തിന്റെ വിക്ഷേപണത്തിന‌് മുന്നോടിയായുള്ള കൗണ്ട‌്ഡൗൺ വെള്ളിയാഴ‌്ച ആരംഭിച്ച‌് ശനിയാഴ‌്ച വിക്ഷേപണം നടത്താനിരിക്കെയാണ‌് ദൗത്യം  ഞായറാഴ‌്ചത്തേക്ക‌്  നീട്ടിയത‌്. ഇതിന്റെ കാരണം ശാസ‌്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടില്ല.

സൂര്യന്റെ പുറംപാളിയായ കൊറോണയെക്കുറിച്ച‌്  വ്യക്തമായി പഠിക്കുകയെന്ന ഉദ്ദേശത്തോടെയാണ‌് സൗരാന്തരീക്ഷത്തിലേക്ക‌് നേരിട്ട‌് കുതിക്കുന്ന ‘പാർക്കർ’ പേടകം വിക്ഷേപിക്കുന്നത‌്.

For InstantView News @NewsHeadIV