നാണമുണ്ടോ നിങ്ങള്‍ക്ക്; പത്രക്കാരോട് ക്ഷുഭിതനായി മോഹന്‍ലാല്‍

നാണമുണ്ടോ നിങ്ങള്‍ക്ക്; പത്രക്കാരോട് ക്ഷുഭിതനായി മോഹന്‍ലാല്‍
@NewsHead

കൊച്ചി- പ്രളയബാധിതര്‍ക്കായി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച നടന്‍ മോഹന്‍ലാലിനോട് കന്യസ്ത്രീകളുടെ സമരത്തെ കുറിച്ച ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയത് നാണമില്ലേ എന്ന മറുചോദ്യം.
മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ ദുബായില്‍നിന്ന് ശേഖരിച്ച ദുരിതാശ്വാസ വസ്തുക്കളെ കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചിരുന്നത്. ആലപ്പുഴ, പത്തനം തിട്ട ജില്ലകളിലാണ് ഇവ വിതരണം ചെയ്യുന്നത്. ദുബായില്‍നിന്ന് മൂന്ന് ട്രക്ക് സാധനങ്ങളാണ് കൊച്ചിയിലെത്തിച്ച് പോര്‍ട്ട് ട്രസ്റ്റ് ഗോഡൗണില്‍ വെച്ചാണ് പാക്ക് ചെയ്ത് വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചത്.
വിശ്വശാന്തി ഫൗണ്ടഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചുകഴിഞ്ഞ ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിലേക്ക് നടന്റെ ശ്രദ്ധക്ഷണിച്ചത്.
സഹപ്രവര്‍ത്തകക്ക് നീതി ലഭിക്കാന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ കുറിച്ചുള്ള ചോദ്യം മാധ്യപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് തന്നെ മോഹന്‍ലാല്‍ അവരോട് തട്ടിക്കയറി.
നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനത്തെ ചോദ്യം ചോദിക്കാനെന്നും ഇതും അതും തമ്മില്‍ എന്തു ബന്ധമെന്നുമാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്.  ഇത്രേം വലിയ പ്രോബ്ലം നടക്കുമ്പോ അതു പൊതുവികാരമാണോ എന്നും ലാല്‍ ചോദിച്ചു. കഴിഞ്ഞുകഴിഞ്ഞു എന്നു പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുയും ചെയ്തു.
01:00 AM, Sep 16
Entertainment
Mohanlal

kerala flood

nun case

bishop case
title_en:
Mohanlal's angry response

For InstantView News @NewsHeadIV