ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം; പരിക്ക് ഗുരുതരം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം; പരിക്ക് ഗുരുതരം
@NewsHead

ചിറ്റൂര്‍ > വീട്ടില്‍ ഉറങ്ങുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആര്‍ എസ്എസ് സംഘം പട്ടാപ്പകല്‍ വീട്ടുകാരുടെ മുന്നില്‍വച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. മേനോന്‍പാറ കൂരാന്‍കാട് ദാമോദരന്റെ മകന്‍ പ്രശാന്തി(23)നെയാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. വയറിന്റെ വലതുഭാഗത്ത് വെട്ട് കൊണ്ട് കുടല്‍മാല പുറത്തുവന്നു. ശനിയാഴ്ച് പകല്‍ മൂന്ന് മണിയോടെയാണ് സംഭവം. അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഘം  പിന്തുടര്‍ന്ന് വീണ്ടും വെട്ടി. കൈക്കും കാലിനും വയറിനും ഗുരുതര പരിക്കേറ്റ പ്രശാന്തിനെ ജില്ലാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ വടകരപ്പതി മേഖല ജോയിന്റ് സെക്രട്ടറിയും സിപിഐ എം മേനോന്‍പാറ ബ്രാഞ്ചം?ഗവുമാണ് പ്രശാന്ത്.

കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനി ജീവനക്കാരനായ പ്രശാന്ത് രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് വീട്ടില്‍ ഉറങ്ങുന്ന സമയത്തായിരുന്നു ആക്രമണം. വിട്ടില്‍ക്കയറി അക്രമികള്‍ അച്ഛന്റെ  മുന്നിലിട്ടാണ് വെട്ടിയത്. മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘത്തിന്റെ നിലവിളിയും മുന്‍വശത്തെ വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്ന ശബ്ദവും കേട്ട് ഓടി രക്ഷപ്പെടാന്‍  പ്രശാന്ത് ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. അച്ഛന്‍ ദാമോദരന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനു മുമ്പു തന്നെ അക്രമികള്‍  ബൈക്കില്‍ രക്ഷപ്പെട്ടു. പിന്നിട് നാട്ടുകാര്‍ ചേര്‍ന്ന് പ്രശാന്തിനെ നാട്ടുകല്ലിലെ സ്വകാര്യാശുപത്രിയിലും പിന്നിട് ജില്ലാ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകരായ പാര്‍ഥിപന്‍, സുചിത്രന്‍, ചാമു എന്ന രമേഷ്, കോഴി അനു എന്നിവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് പ്രശാന്ത് മൊഴിനല്‍കി. ചാമു എന്ന രമേഷ് വധശ്രമകേസ്സില്‍ ഒളിവിലാണ്. പാര്‍ഥിപനും ക്രിമിനല്‍ കേസ് പ്രതിയാണ്. പ്രശാന്തിനെ നേരത്തേയും ആര്‍എസ്എസ് സംഘം ആക്രമിച്ചിരുന്നു. കഴിഞ്ഞ 23 ന് കുത്തേറ്റ പ്രശാന്ത് ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ഈ കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി  റിമാന്‍ഡിലാണ്. ഇതിന് കാരണക്കാരനായ പ്രശാന്തിനെ ഏതുവിധേനയും വകവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശനിയാഴ്ച വീട്ടില്‍ കയറി ആക്രമിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.

For InstantView News @NewsHeadIV

Deshabhimani
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം; പരിക്ക് ഗുരുതരം
വീട്ടില്‍ ഉറങ്ങുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആര്‍ എസ്എസ് സംഘം പട്ടാപ്പകല്‍ വീട്ടുകാരുടെ മുന്നില്‍വച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. മേ