ദുബായില്‍ ഡ്രൈവറില്ലാ ടാക്‌സി ഞായറാഴ്ച നിരത്തിലിറങ്ങും

ദുബായില്‍ ഡ്രൈവറില്ലാ ടാക്‌സി ഞായറാഴ്ച നിരത്തിലിറങ്ങും
@NewsHead

ദുബായ്- ഗള്‍ഫ് മേഖലയിലെ ആദ്യ ഡ്രൈവറില്ലാ ടാക്‌സി കാര്‍ പരീക്ഷണാര്‍ത്ഥം ഞായറാഴ്ച ദുബായില്‍ നിരത്തിലിറങ്ങും. പരീക്ഷണാര്‍ത്ഥമാണ് ഓട്ടം. പുര്‍ണമായും സാങ്കേതിക വിദ്യകളാണ് കാറിന്റെ വളയം നിയന്ത്രിക്കുക. ദുബായ് മെട്രോ, ട്രാം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ ഉപയോഗിക്കുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ദുബായ് സിലിക്കന്‍ ഒയാസിസിലെ നിശ്ചിത റൂട്ടുകളില്‍ മാത്രം പരീക്ഷണ ഓട്ടം നടത്താനാണു പദ്ധതി.  ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ് ഈ കാറുകളെന്നും ആര്‍.ടി.എ അറിയിച്ചു.

ക്യാമറകളും സെന്‍സറുകളുമാണ് റോഡിലെ ഗതാഗതക്കുരുക്കും റോഡിന്റെ ഗതിയും മനസ്സിലാക്കിയെടുക്കുക. ഇതിനനുസരിച്ച് കാര്‍ സ്വയം നിയന്ത്രിക്കും. കൂട്ടിയിടി ഒഴിവാക്കാനും ഈ കാറിനു കഴിയും. അടുത്ത പത്തു വര്‍ഷം കൊണ്ട് ദുബായിലെ പൊതുഗതാഗത രംഗത്ത് 25 ശതമാനം ഡ്രൈവറില്ലാ വാഹനങ്ങളിറക്കാനാണ് പദ്ധതി. ജിറ്റെക്‌സ് ടെക്‌നോളജി വാരാഘോഷത്തിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണ ഓട്ടം. ദുബയ് സിലിക്കന്‍ ഒയാസിസ്, ഡി.ജി വേള്‍ഡ് ഫോര്‍ റോബോട്ടിക്‌സ് എന്നിവരുമായി സഹകരിച്ചാണ് ആര്‍.ടി.എ ഡ്രൈവറില്ലാ കാറുകള്‍ രൂപകല്‍പ്പന ചെയ്തത്.

ദുബായ് മെട്രോ ക്ലീനിങ്ങിനുള്ള റോബട്ടുകളും ത്രീ-ഡി പ്രിന്റഡ് മെട്രോ പാര്‍ട്‌സുകളും നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ട് സംവിധാനവും ഇത്തവണ ജിറ്റെക്‌സിന്റെ ആകര്‍ഷണങ്ങളാണ്.
16:30 PM, Oct 13
Gulf
Driverless taxi

Dubai

Gitex 2018
title_en:
Driverless taxis to be launched in Dubai on sunday

For InstantView News @NewsHeadIV

Malayalam News
ദുബായില്‍ ഡ്രൈവറില്ലാ ടാക്‌സി ഞായറാഴ്ച നിരത്തിലിറങ്ങും
ദുബായ്- ഗള്‍ഫ് മേഖലയിലെ ആദ്യ ഡ്രൈവറില്ലാ ടാക്‌സി കാര്‍ പരീക്ഷണാര്‍ത്ഥം ഞായറാഴ്ച ദുബായില്‍ നിരത്തി