അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ച് ഏഷ്യക്കാര്‍ പിടിയില്‍

അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ച് ഏഷ്യക്കാര്‍ പിടിയില്‍
@NewsHead

അബുദാബി- അബുദാബിയില്‍ വന്‍ മയക്കുമരുന്നു വേട്ട. അഞ്ച് ഏഷ്യക്കാര്‍ പിടിയില്‍. 17.5 കിലോ ലഹരി മരുന്നാണ് പോലീസ് പിടികൂടിയത്.
രാജ്യത്ത് വില്‍ക്കാന്‍ പദ്ധതിയിട്ട് എത്തിച്ചതാണ് ഇവയെന്ന് പോലീസ് പറഞ്ഞു. രണ്ട് വ്യത്യസ്ത ഓപറേഷനുകളിലൂടെയാണ് സംഘത്തെ പോലീസ് വലയിലാക്കിയത്.

ആദ്യ ഓപ്പറേഷനില്‍ രാജ്യന്തര സംഘത്തില്‍പ്പെട്ട നാലു പേരെ പിടികൂടിയെന്നും ഇവരില്‍ നിന്നും 12 കിലോ ലഹരി മരുന്ന് കണ്ടെത്തിയെന്നും ആക്ടിങ് ഡയറക്ടര്‍ ഓഫ് ക്രിമിനല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ബ്രി. മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി പറഞ്ഞു. യു.എ.ഇയിലെ ഒരു എമിറേറ്റിലേക്ക് വാഹനങ്ങളുടെ പാര്‍ട്‌സ് എന്ന രീതിയില്‍ നാലു ടണ്‍ കണ്ടൈയ്‌നറില്‍ ആണ് ലഹരി മരുന്ന് കടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'രണ്ടാമത്തെ നീക്കത്തില്‍ അഞ്ചര കിലോ ലഹരിമരുന്നുമായി ഇടനിലക്കാരനെയാണ് പിടികൂടിയത്. ഒ മൊബൈല്‍ ഫോണ്‍ കടയ്ക്കുള്ളില്‍ ആണ് ലഹരി മരുന്ന് രഹസ്യമായി ഒളിപ്പിച്ചിരുന്നത്. '
18:30 PM, Oct 13
Gulf
gulf

UAE

Drugs

ABUDHABI
title_en:
Five arrested in major drug bust in capital

For InstantView News @NewsHeadIV