ഇന്ത്യയില്‍ അറസ്റ്റിലായ ഒമാനികളെ വിട്ടയച്ചു

ഇന്ത്യയില്‍ അറസ്റ്റിലായ ഒമാനികളെ വിട്ടയച്ചു
@NewsHead

മസ്കത്ത്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്‌തെന്ന കുറ്റത്തിന് ഇന്ത്യയില്‍ പിടിയിലായ ഒമാനി പൗരന്മാരെ വിട്ടയച്ചു. കോടതി ഇവരെ കുറ്റവിമുക്തരാക്കിയതായി ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് ഹമദ് ബിന്‍ സെയ്ഫ് അല്‍ റവാഹി പറഞ്ഞു. കേസില്‍ അപ്പീല്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മൂന്നാഴ്ച കഴിഞ്ഞ് ഇവര്‍ നാട്ടില്‍ മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിലാണ് ഒമാനികള്‍ പോലീസ് പിടിയിലായത്. കേസ് തീര്‍പ്പാക്കുന്നതിന് ഒമാന്‍, ഇന്ത്യ സര്‍ക്കാരുകള്‍ സത്വര നടപടികള്‍ കൈക്കൊണ്ടു. ഒമാനികള്‍ക്കെതിരായ കേസില്‍ അവരെ കോടതി മോചിപ്പിച്ചെന്നും എംബസി ട്വിറ്ററില്‍ അറിയിച്ചു.
18:45 PM, Oct 13
Gulf
gulf

india

acquitted

oman
title_en:
omanis acquitted in india

For InstantView News @NewsHeadIV