രാജ്ഭവൻ മാർച്ചിന് എത്താത്ത  എം.

രാജ്ഭവൻ മാർച്ചിന് എത്താത്ത  എം.എൽ.എമാരോട് വിശദീകരണം തേടി
@NewsHead

തിരുവനന്തപുരം- യുവ എം.എൽ.എമാർക്കെതിരെ കടുത്ത സ്വരമുയർത്തി കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
പാർട്ടി നടത്തിയ രാജ്ഭവൻ മാർച്ചിന് എത്താത്ത എം.എൽ.എമാരോട് എ.ഐ. സി.സി നിർദ്ദേശപ്രകാരം മുല്ലപ്പള്ളി വിശദീകരണം തേടി. അധികാര ദല്ലാളന്മാർ ആവശ്യമില്ലെ ന്നും പ്രവർത്തിക്കാത്തവർ പുറത്തു പോകുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരം ഡി.സി.സി യോഗത്തിൽ തുറന്നടിച്ചു.
ആരെയും ചുമന്ന് നടക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിനില്ല, ആരും പാർട്ടിക്ക് അതീതരുമല്ല. എല്ലാവരും പാർട്ടിക്ക് താഴെയാണെന്ന ഓർമ്മ വേണം. അരുവിക്കര എം.എൽ.എ ശബരീനാഥനെ വേദിയിലിരുത്തിയായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. തന്റെ അതൃപ്തി ശബരിയെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
നാവായിക്കുളം ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ എ.ഐ.സി.സി നിർദ്ദേശപ്രകാരം തിരുവനന്തപുരം ഡി.സി.സിക്ക് മുല്ലപ്പള്ളി കാരണം കാണിക്കൽ നോട്ടീസ് നൽകി.
രണ്ടു പതിറ്റാണ്ടായി വിജയിച്ചു വരുന്ന നാവായിക്കുളം പഞ്ചായത്ത് വാർഡ് ഉപ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിൽ ഡി.സി.സി പ്രസിഡന്റി നോട് മുല്ലപ്പള്ളി വിശദീകരണം തേടി. ഇവിടെ ബി.ജെ.പിക്കും പിന്നിലായാണ് കോൺ ഗ്രസ് എത്തിയത്. ഇത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.
നിരവധി ജില്ലാ ഭാരവാഹികളുണ്ടെങ്കിലും അവരൊക്കെ മറ്റെവിടെയോ നിശ്ശബ്ദ സേവന ത്തിലാണ്. ഒക്‌ടോബർ 15 ന് നടക്കുന്ന പ്രവർത്തക സമ്മേളനത്തിൽ ആത്മാഭിമാനമുള്ള എല്ലാ പാർട്ടി പ്രവർത്തകരും പങ്കെടുക്കണം. കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ പ്രവർത്തനങ്ങളെല്ലാം ഉന്നതതലത്തിൽ നിരീക്ഷിക്കപ്പെടുന്നുണ്ട്.
നടപടികളെല്ലാം തന്റെ തന്നിഷ്ടപ്രകാരമല്ല, മറിച്ച് എ.ഐ.സി.സി നിർദ്ദേശപ്രകാരമാണെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
19:30 PM, Oct 13
Kerala
kpcc president

MLA
title_en:
kpcc president wants explanation from MLA who not attend rajbhavan march

For InstantView News @NewsHeadIV