പൊലീസ‌് കേസ‌് വേണ്ടെന്ന‌് പറഞ്ഞത‌് അർച്ചനയെന്ന‌് ബി ഉണ്ണികൃഷ‌്‌‌ണൻ

പൊലീസ‌് കേസ‌് വേണ്ടെന്ന‌് പറഞ്ഞത‌് അർച്ചനയെന്ന‌് ബി ഉണ്ണികൃഷ‌്‌‌ണൻ
@NewsHead

കൊച്ചി > ഷെറിൻ സ‌്റ്റാൻലി ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ‌് കേസ‌് വേണ്ടെന്ന‌് പറഞ്ഞത‌് അർച്ചന പദ‌്മിനി തന്നെയാണെന്ന‌് ഫെഫ‌്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ‌്‌‌ണൻ പറഞ്ഞു. അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന‌് നടി അർച്ചന പദ‌്‌‌മിനിക്കെതിരെ നിയമ നടപടി ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അർച്ചനയുടെ പരാതിയിൽ പ്രൊഡക‌്ഷൻ കൺട്രോളർ ഷെറിൻ സ‌്റ്റാൻലിയെ ഫെഫ‌്കയിൽ നിന്നും സ‌സ‌്പെൻഡ‌് ചെയ‌്തിരുന്നതായും ഇക്കാര്യത്തിൽ പൊലീസ‌് കേസ‌് വേണ്ടെന്ന‌് പറഞ്ഞത‌് അർച്ചനയാണെന്നും അദ്ദേഹം പറഞ്ഞു. സിബി മലയിലിന്റെ സാന്നിധ്യത്തിലാണ‌് ഇക്കാര്യം വ്യക്തമാക്കിയത‌്.

ക്രിമിനൽ കേസായതിനാൽ പരാതി ലഭിച്ചപ്പോൾതന്നെ പൊലീസിൽ അറിയിക്കണമെന്ന‌് ആവശ്യപ്പെട്ടു. കേസ‌് വേണ്ട, ഷെറിനെ സ‌സ‌്പെൻഡ‌് ചെയ‌്ത സംഘടനാ നടപടിയിൽ തൃപ‌്തയാണെന്ന‌് അർച്ചന എഴുതി നൽകിയിരുന്നതായും ഉണ്ണികൃഷ‌്ണൻ പറഞ്ഞു. സ‌സ‌്പെഷൻ നടപടി തുടരുകയാണ‌്. ഇപ്പോൾ ഇക്കാര്യമുന്നയിക്കുന്നത‌് എന്തിനാണെന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ ജോലി ചെയ്യുന്ന സമയത്തു ഷെറിൻ സ്റ്റാൻലി ഉപദ്രവിച്ചെന്നും ഫെഫ്കയിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അർച്ചന ശനിയാഴ‌്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

For InstantView News @NewsHeadIV

Deshabhimani
പൊലീസ‌് കേസ‌് വേണ്ടെന്ന‌് പറഞ്ഞത‌് അർച്ചനയെന്ന‌് ബി ഉണ്ണികൃഷ‌്‌‌ണൻ
ഷെറിൻ സ‌്റ്റാൻലി ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ‌് കേസ‌് വേണ്ടെന്ന‌് പറഞ്ഞത‌് അർച്ചന പദ‌്മിനി തന്നെയാണെന്ന‌് ഫെഫ‌്ക