പത്തനംതിട്ട സ്വദേശി റിയാദില്‍ നിര്യാതനായി

പത്തനംതിട്ട സ്വദേശി റിയാദില്‍ നിര്യാതനായി
@NewsHead

റിയാദ്- പത്തനംതിട്ട അടൂര്‍ കോട്ടമുകള്‍ സ്വദേശി നെടുമ്പാല കിഴക്കേതില്‍ ഫിറോസ് ഹനീഫ (30 ) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ശാസ്വതടസ്സത്തെ തുടന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദിലെ ക്ലിക്ക് ഓണ്‍ കമ്പനിയില്‍ സ്‌റ്റോര്‍കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ മുഹമ്മദ് ഹനീഫ -നസീമ ബീവി ദമ്പതികളുടെ മകനാണ്. ഷഹാന ആണ് ഭാര്യ. 18 ദിവസം പ്രായമായ ഫിദാന്‍ ഫിറോസ് മകനാണ്. ഹാരിസ് ഹനീഫ സഹോദരനാണ്.
റിയാദിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
16:00 PM, Nov 09
Saudi
expat obit

keralite obit

Riyadh

Saudi Arabia

malayali death
title_en:
riyad obit firos haneefa

For InstantView News @NewsHeadIV