കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ച പങ്കിനെ അഭിനന്ദിക്കാതെ വയ്യ

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ച പങ്കിനെ അഭിനന്ദിക്കാതെ വയ്യ: ബിജെപി നേതാവ് വി മുരളീധരന്‍
@NewsHead

കൊച്ചി > രാഷ്ട്രീയമായ എതിര്‍പ്പുകളുണ്ടെങ്കിലും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്ന പങ്കിനെ അഭിനന്ദിക്കാതെവയ്യെന്ന്  വി മുരളീധരന്‍ എംപി.ലുലു സൈബര്‍ ടവര്‍ രണ്ടിന്റെ ഉദ്ഘാടന വേദിയിലാണ്  മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി നേതാവ് മുക്തകണ്ഠം പ്രശംസിച്ചത്.

കേരളത്തില്‍ ബിസിനസ് ഏറ്റവുമെളുപ്പം നടത്താനുള്ള അന്തരീക്ഷമുണ്ടെന്ന ധാരണ നിക്ഷേപകരില്‍ ഉണ്ടായിട്ടുണ്ട്. മുന്‍പ് അതായിരുന്നില്ല സ്ഥിതി. ഇത് ചെറിയ കാര്യമല്ല. ബിസിനസ് ഏറ്റവുമെളുപ്പം നടത്താനുള്ള അന്തരീക്ഷം ഉണ്ടാകുകയെന്നാല്‍ അതിനര്‍ത്ഥം കൂടുതല്‍ നിക്ഷേപമുണ്ടാകുന്നുവെന്നും അത് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നുവെന്നുമാണ്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ഏത് അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും പ്രശംസനീയമാണെന്നും  വി മുരളീധരന്‍ പറഞ്ഞു.

For InstantView News @NewsHeadIV