ഒരുവോട്ടും കിട്ടിയില്ലെങ്കിലും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടം സിപിഐ എം തുടരുക തന്നെ ചെയ്യും

ഒരുവോട്ടും കിട്ടിയില്ലെങ്കിലും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടം സിപിഐ എം തുടരുക തന്നെ ചെയ്യും: കോടിയേരി
@NewsHead

കോഴിക്കോട് > സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരുവോട്ടും കിട്ടിയില്ലെങ്കിലും ആ നിലപാടുമായി തന്നെ സിപിഐ എം മുന്നോട്ടുപോകുമെന്ന് സിപിഐ എം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ഭാവി കേരളം അത് അംഗീകരിക്കുമെന്നും  കോടിയേരി പറഞ്ഞു.  സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണം എന്ന നിലപാടാണ് സിപിഐ എമ്മിന് നേരത്തെ മുതല്‍ ഉണ്ടായിരുന്നത്. ബിജെപി ഇപ്പോള്‍ നടത്തുന്നത് സ്ത്രീവിരുദ്ധമായ സമരമാണ്.  കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു പൊതുമേഖല സ്ഥാപനം പോലും സ്വകാര്യ മേഖലക്ക് കൊടുത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 131 കോടി രൂപയായിരുന്നു. എന്നാല്‍ ഇന്ന് 106 കോടി രൂപ ലാഭത്തിലാണ് പൊതു മേഖല സ്ഥാപനങ്ങളെന്നും കോടിയേരി വ്യക്തമാക്കി.

പൊതുമേഖലയെ ഉപയോഗിച്ച് സ്വകാര്യ മേഖലയെ വികസിപ്പിക്കുന്ന നയങ്ങളാണ് കോണ്‍ഗ്രസ്- ബിജെപി സര്‍ക്കാരുകള്‍ ചെയ്യുന്നത്. സര്‍ക്കാരാശുപത്രികള്‍ സ്വകാര്യവത്കരിക്കുണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പിപിപി മോഡലില്‍ ഇത് നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. എന്നാല്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയും സ്വകാര്യമേഖലക്ക് കൊടുക്കില്ലെന്നും കോടിയേരി വിശദീകരിച്ചു

പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് കേരള സര്‍ക്കാരിന്റേത്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. 45,000 ക്ലാസ്‌റൂമുകള്‍ ഹൈടെക് ക്ലാസ് റൂമുകളാക്കി കഴിഞ്ഞു. പതിനായിരത്തോളം സ്‌കൂളുകളിലാണ് ഹൈടെക്ക് ക്ലാസ് റൂമുകള്‍ സജ്ജമാക്കിയത്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ കൂടുതല്‍ വികസന പദ്ദതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

എസ് സി- എസ് ടി മേഖലക്ക് ജനസംഖ്യാ അനുപാതത്തേക്കാള്‍ കൂടുതല്‍ തുക ഇന്ത്യയില്‍ അനുവദിച്ചത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണ്. സ്ത്രീകള്‍ക്ക് ജണ്ടര്‍ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞത് കേരള മേഡലിന്റെ പ്രത്യേകതയാണ്.രണ്ടര കൊല്ലം കൊണ്ട് 532 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന് ചെലവഴിച്ചത്. യുഡിഎഫ് അഞ്ച് കൊല്ലം കൊണ്ടാകെ ചെലവഴിച്ചത് ആകെ 419 കോടിയായിരുന്നു.

50 കോടി രൂപ ജനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കണമെങ്കില്‍ 10 കോടി രൂപ അതിന്റെ പ്രചരണത്തിനായി യുഡിഎഫ് ചെലവഴിക്കുമെന്നും കോടിയേരി പരിഹസിച്ചു

For InstantView News @NewsHeadIV