മലബാർ മീറ്റ് കടവന്ത്ര ഔട്ട്ലെറ്റ് നാളെ തുറക്കും

മലബാർ മീറ്റ് കടവന്ത്ര ഔട്ട്ലെറ്റ് നാളെ തുറക്കും
@NewsHead

കൊച്ചി > വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന തൊഴിലാളി‐കർഷക കൂട്ടായ്മയായ ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മലബാർ മീറ്റ് കടവന്ത്ര ഔട്ട്ലെറ്റ് ഞായറാഴ്‌ച പ്രവർത്തനമാരംഭിക്കും. കടവന്ത്രയിൽ ആൽഫാ പ്ലാസയിലാണ് പുതിയ ഔട്ട്ലെറ്റ് ആരംഭിക്കുന്നത്‌. ഞായറാഴ്ച പകൽ 11ന്‌ മുൻ എംപി ശ്രീ സെബാസ്റ്റ്യൻ പോൾ ഔട്ട്‌ലെറ്റ്‌ ഉദ്‌ഘാടനം ചെയ്യും. ആദ്യ വിൽപ്പന കോർപറേഷൻ കൗൺസിലർ എം ഡി മാർട്ടിന്‌ നലകിക്കൊണ്ടായിരിക്കും ഉദ്ഘാടനം.
സംസ്ഥാനത്തെ 104ാമത്തെയും എറണാകുളം ജില്ലയിലെ മൂന്നാമത്തെയും ഔട്ട്ലെറ്റാണിത്‌. അന്താരാഷ്ട്ര മാർക്കറ്റുകളിൽ വിശേഷിച്ചു ഗൾഫ് രാജ്യങ്ങളിൽ ലഭിക്കുന്ന തരത്തിലുള്ള മാംസ വിതരണ സംവിധാനമാണ് മലബാർ മീറ്റിന്റെ സവിശേഷത. ബ്രഹ്മഗിരിയുടെ കർഷക മിനി മാർക്കറ്റും ഇതോടൊപ്പം പ്രവർത്തനമാരംഭിക്കും. വീട്ടിലേക്കാവശ്യമായ അരി, മുട്ട, വെളിച്ചെണ്ണ, പയറുവർഗങ്ങൾ മുതലായ ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ്.

For InstantView News @NewsHeadIV