വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ രഹസ്യ മെസേജ് അയക്കാനുള്ള സൗകര്യം വരുന്നു.

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ രഹസ്യ മെസേജ് അയക്കാനുള്ള സൗകര്യം വരുന്നു.
@NewsHead

ആൻഡ്രോയിഡിലെ വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുള്ളത്. റിപ്ലൈ പ്രൈവറ്റ്‌ലി (ൃലുഹ്യ ുൃശ്മലേഹ്യ) എന്ന പേരിലാണ് പുതിയ ഫീച്ചർ വരുന്നത്. ഗ്രൂപ്പിലെ പൊതു ചാറ്റ്  നിലനിർത്തിക്കൊണ്ട് ഒന്നോ ഒന്നിലേറെയോ ആളുകളുമായി രഹസ്യ ചാറ്റ് തുടങ്ങാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. അടുത്ത വാട്‌സാപ് അപ്‌ഡേറ്റിൽ  ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുമെന്നാണ് സൂചന. ലോക വ്യാപകമായി 15 കോടി ഉപയോക്താക്കളുണ്ടെന്ന് കരുതുന്ന വാട്‌സ് ആപ്പ് പുതിയ ഫീച്ചറുകൾ തുടർച്ചയായി ഉൾപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ കോൺടാക്ടിൽ സേവ് ചെയ്യാത്തയാൾ ഗ്രൂപ്പിൽ മെസേജ് അയച്ചാൽ അയാളുമായി നിങ്ങൾക്ക് സ്വകാര്യ ചാറ്റ് ആരംഭിക്കാം. അതായത് ഗ്രൂപ്പിലെ മറ്റംഗങ്ങൾ അറിയാതെ തന്നെ ഒരംഗവുമായി ചാറ്റ് ചെയ്യാൻ സാധിക്കുമെന്നർഥം. മറുപടി രഹസ്യമായി എത്തും.
അതേസമയം, ഇത്തരം ഒന്നിലേറെ രഹസ്യ ചാറ്റ് വിൻഡോ തുറന്നാൽ ഉപയോക്താാവ് അതീവ ശ്രദ്ധ ചെലുത്തേണ്ടിവരുമെന്ന് ഇതേക്കുറിച്ചുള്ള  വാബീറ്റാഇൻഫോ (ണഅആലമേകിളീ) റിപ്പോർട്ടിൽ പറയുന്നു.  വാട്‌സാപ്പിന്റെ ബീറ്റാ കോഡിനെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് ചെയ്യുന്നവരാണ് വാബീറ്റാഇൻഫോയ്ക്കു പിന്നിലുള്ളത്. പുതിയതായി വരുന്ന ഫീച്ചറുകളെക്കുറിച്ച് ഇവർ ഉപയോക്താക്കൾക്ക് മുൻകൂട്ടി വിവരം നൽകുന്നു. ഗ്രൂപ്പിലെ ഒരു മെമ്പർക്ക് പ്രത്യേകം മറുപടി നൽകാൻ ഇപ്പോൾ തന്നെ സാധിക്കുമെങ്കിലും ഒന്നോ, ഒന്നിലേറെയോ ആളുകളുമായി ഗ്രൂപ്പിനുള്ളിൽ രഹസ്യ ചാറ്റുകൾ തന്നെ തുടങ്ങാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.
തുറന്നിരിക്കുന്ന വിൻഡോ കൃത്യമായി മനസ്സിലാക്കി മറുപടി നൽകിയില്ലെങ്കിൽ അത് മറ്റാർക്കെങ്കിലും കിട്ടുമെന്നതാണ് ഇതിന്റെ പ്രധാന പോരായ്മയായി വാബീറ്റാഇൻഫോ ചൂണ്ടിക്കാണിക്കുന്നത്.
ഗ്രൂപ്പിനകത്ത് നിങ്ങൾ പ്രത്യേകം മറുപടി നൽകാൻ ഉദ്ദേശിക്കുന്ന മെസേജ് സെലക്ട് ചെയ്താൽ റിപ്ലൈ പ്രൈവറ്റ്‌ലി ഒപ്ഷൻ ലഭിക്കും. സ്‌ക്രീനിൽ വലതു വശത്ത് മുകളിൽ കാണുന്ന മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്താലും മതി. ഗ്രൂപ്പിൽ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവരുണ്ടെങ്കിൽ പേരിനു പകരം നമ്പർ സഹിതമായിരിക്കും അവരുടെ സന്ദേശങ്ങൾ വരിക. ഇങ്ങനെയുള്ളവരെ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യാതെ തന്നെ ചാറ്റ് തുടങ്ങാൻ ഈ ഫീച്ചർ സഹായിക്കും.
അഡ്മിനിസ്‌ട്രേറ്റർക്കു മാത്രം സന്ദേശങ്ങൾ അയക്കാൻ അനുവാദമുള്ള ഗ്രൂപ്പുകളിൽ അഡ്മിനുമായി ചാറ്റ് തുടങ്ങാനും ഇതുവഴി സാധിക്കും.   ആൻഡ്രോയിഡിലെ വാട്‌സാപ്പിന്റെ 2.18.335 വേർഷനിലാണ് ഈ ഫീച്ചർ ഉള്ളത്. ഇത് വെബ് പതിപ്പിലോ ആപ്പിൾ ഫോണുകളിലോ ഇപ്പോൾ ലഭ്യമല്ല.
15:45 PM, Nov 10
Info Plus

For InstantView News @NewsHeadIV