ജോര്‍ദാനില്‍ മിന്നല്‍ പ്രളയം; 11 മരണം സ്ഥിരീകരിച്ചു, തിരച്ചില്‍ തുടരുന്നു

ജോര്‍ദാനില്‍ മിന്നല്‍ പ്രളയം; 11 മരണം സ്ഥിരീകരിച്ചു, തിരച്ചില്‍ തുടരുന്നു
@NewsHead

അമ്മാന്‍- ജോര്‍ദാനില്‍ വെള്ളിയാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 11 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഒരാള്‍ സിവില്‍ ഡിഫന്‍സിനു കീഴിലെ മുങ്ങല്‍ വിദഗ്ധനാണ്. പ്രളയത്തില്‍ കാണാതായവര്‍ക്കു വേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. പ്രളയത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി.

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചവരെ പാര്‍പ്പിക്കുന്നതിന് മസ്ജിദുകള്‍ തുറന്നിട്ടുണ്ട്. തലസ്ഥാന നഗരിയായ അമ്മാനെ ദക്ഷിണ ജോര്‍ദാനുമായി ബന്ധിപ്പിക്കുന്ന പ്രധാന എക്‌സ്പ്രസ്‌വേ പ്രളയം മൂലം അടച്ചു. പ്രളയസാധ്യത കണക്കിലെടുത്ത് വിനോദ സഞ്ചാര കേന്ദ്രമായ പെട്രയില്‍ നിന്ന് 3,700 വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചതായി ജോര്‍ദാന്‍ ഗവണ്‍മെന്റ് വക്താവ് ജുമാന ഗുനൈമാത് പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും കാലാവസ്ഥ മെച്ചപ്പെടുന്നതു വരെ നിര്‍ത്തിവെച്ചതായും അവര്‍ പറഞ്ഞു. അമ്മാന് തെക്കുപടിഞ്ഞാറ് കാര്‍ പ്രളയത്തില്‍ പെട്ട് കാണാതായ അഞ്ചു പേര്‍ക്കു വേണ്ടി സിവില്‍ ഡിഫന്‍സിനു കീഴിലെ മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ തുടരുകയാണ്. ജോര്‍ദാനില്‍ രണ്ടാഴ്ച മുമ്പ് ചാവുകടല്‍ പ്രദേശത്ത് സ്‌കൂള്‍ ബസ് പ്രളയത്തില്‍ പെട്ട് 21 പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു.
16:00 PM, Nov 10
Gulf
title_en:
Jordan flash floods kill 11

For InstantView News @NewsHeadIV