മദ്യലഹരിയില്‍ മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു

മദ്യലഹരിയില്‍ മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു
@NewsHead

ചെറുവത്തൂര്‍- മദ്യലഹരിയില്‍ എത്തിയ അച്ഛന്‍ മകളെ തിളച്ച കഞ്ഞിവെള്ളം ദേഹത്ത് ഒഴിച്ച് പൊള്ളിച്ചു. ദേഹമാസകലം പൊള്ളലേറ്റ കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സന്ധ്യക്കാണ് സംഭവം. പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.
ചെറുവത്തൂര്‍ മുഴക്കീലിലെ കെ.പി രമേശനെതിര (44) ചന്തേര പോലീസ് കേസെടുത്തു. പഠനം തടസ്സപ്പെട്ടപ്പോള്‍ മകള്‍ അച്ഛനെ വഴക്കുപറഞ്ഞിരുന്നു, ഇതില്‍ ക്ഷുഭിതനായാണ് അടുക്കളയില്‍ നിന്ന് തിളക്കുന്ന കഞ്ഞിവെള്ളം എടുത്തു മകളുടെ ദേഹത്ത് ഒഴിച്ചത്.  പെണ്‍കുട്ടിയുടെ അമ്മ നിഷയാണ് പരാതി നല്‍കിയത്.
16:00 PM, Nov 10
Kerala
hot water pours

boling water pours
title_en:
Father pours boiling water on his daughter

For InstantView News @NewsHeadIV