.

. ഷാജിയുടെ വിജയം റദ്ദാക്കിയത്. സാമുദായിക വർഗീയത പ്രചരിപ്പിച്ചതിന് ഷാജിയെ ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് കോടതി അയോഗ്യനാക്കിയിട്ടുമുണ്ട്.
എന്നാൽ തന്നെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.  അഴീക്കോട് ഉപതെരഞ്ഞെടുപ്പു നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷന് നിർദ്ദേശം നൽകുകയാണുണ്ടായത്. അര ലക്ഷം രൂപ നികേഷിന് കോടതിച്ചെലവായി ഷാജി കെട്ടിവെക്കണം.
ഷാജിയെ അയോഗ്യനാക്കിയെങ്കിലും നികേഷിനെ വിജയിയായി  പ്രഖ്യാപിച്ചില്ലെന്നത് തൽക്കാലം കേസ് സമനിലയിൽ നിർത്തുകയാണ്.    ഷാജി ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതോടെ അഴീക്കോട്ട് ഉപതെരഞ്ഞെടുപ്പിനുള്ള അവസരവും ഇല്ലാതായി. സുപ്രീം കോടതിയിൽ അപ്പീലിൽ ഇനി തീരുമാനം വരണം. നിയമസഭയുടെ കാലാവധി തീരും വരെ അത് വരാൻ സാധ്യത കുറവാണ്.
ബന്ധു നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ കെ.ടി ജലീൽ കുരുങ്ങിയതാണ് എൽ.ഡി.എഫ്  നേരിടുന്ന പുതിയ രാഷ്ട്രീയ പ്രശ്‌നം.  മുസ്ലിം ലീഗും കോൺഗ്രസും കരിങ്കൊടിയുമായി ജലീലിനു നേരെ തെരുവിലിറങ്ങിയത് തലവേദനയാണ്. ഇ.പി. ജയരാജനെ രാജിവെപ്പിച്ചതു പോലെ ജലീലിന്റെ രാജി വാങ്ങാനുള്ള സാഹചര്യമില്ലെന്നു വാദിച്ച് മുന്നോട്ടു പോകാനാണ് സാധ്യത. കത്തിനിന്ന ബ്രൂവറി - ഡിസ്റ്റിലറി അനുമതി സംബന്ധിച്ച അഴിമതി പ്രശ്‌നം ശബരിമല വിവാദത്തോടെ മുങ്ങിപ്പോയതു പോലെ  ജലീൽ വിവാദവും ആറിത്തണക്കുമെന്ന് സി.പി.എം നേതൃത്വത്തിന് ആശ്വസിക്കാം.
16:30 PM, Nov 10
Articles
BJP

Shabarimala issue

appukuttan vallikunnu

shesham vazhiye
അപ്പുക്കുട്ടൻ വള്ളിക്കുന്ന്
title_en:
shesham vazhiye bjp radha yatra

For InstantView News @NewsHeadIV