നൈറ്റി ധരിച്ച് സ്ത്രീകള്‍ പകല്‍ സമയം പുറത്തിറങ്ങരുത്; ആന്ധ്ര ഗ്രാമത്തില്‍ അസാധാരണ വിലക്ക്

നൈറ്റി ധരിച്ച് സ്ത്രീകള്‍ പകല്‍ സമയം പുറത്തിറങ്ങരുത്; ആന്ധ്ര ഗ്രാമത്തില്‍ അസാധാരണ വിലക്ക്
@NewsHead

വെസ്റ്റ് ഗോദാവരി- ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ തൊകലപള്ളി ഗ്രാമത്തില്‍ സ്ത്രീകള്‍ നൈറ്റി/ നൈറ്റ് ഗൗണ്‍ എന്നിവ ധരിച്ച് പകല്‍ സമയങ്ങളില്‍ വീടിനു പുറത്തിറങ്ങുന്നതിന് പൂര്‍ണ വിലക്ക്. ഗ്രാമത്തിലെ തലമുതിര്‍ന്നവര്‍ ചേര്‍ന്നെടുത്ത തീരുമാന പ്രകാരണാണ് ഈ അസാധാരണ വിലക്ക് നടപ്പിലാക്കിയിരിക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് എഴു വരെ സ്ത്രീകള്‍ നൈറ്റി ധരിക്കാന്‍ പാടില്ലെന്നാണ് ചട്ടം.

#AndhraPradesh: Women in Nidamarru Mandal's Thodukalpalli village of West Godavari dist say that they're happy to follow a rule which has been imposed in their village that women will not wear nighties from 7am-7pm. The rule had allegedly been formulated by elders of the village. pic.twitter.com/laAggqIPjC
— ANI (@ANI) November 10, 2018

ഈ അസാധാനര വിധി നടപ്പിലാക്കിയതറിഞ്ഞ് തഹസില്‍ദാറും പോലീസ് എസ്.ഐയും ഗ്രാമത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എന്നാല്‍ ഇതിനെതിരെ ഒരു സ്ത്രീ പോലും പരാതിയുമായി രംഗത്തു വരാത്തത് ഉദ്യോഗസ്ഥരേയും അമ്പരപ്പിച്ചു. ഈ വിലക്ക് അംഗീകരിക്കാന്‍ ഒരുക്കമാണെന്നും പരാതികളില്ലെന്നും സ്ത്രീകള്‍ പറയുന്നു.

Women in the village have decided not to wear nighties during day & informed elders of the village. Elders gave us a specific time slot during which ban will be imposed but there's no rule to collect fines from women who violate the time slot: A resident of Thodukalpalli #Andhra pic.twitter.com/aJCNDORGRQ
— ANI (@ANI) November 10, 2018

അതേസമയം ഇതു ലംഘിച്ച് നൈറ്റി ധരിച്ച് പുറത്തിറങ്ങിയാല്‍ 2000 രൂപ പിഴ ഈടാക്കുന്നുവെന്നും വിധി ലംഘിച്ച് നൈറ്റി ധരിച്ച് പകല്‍ പുറത്തിറങ്ങുന്നത് കണ്ടെത്തി അറിയിക്കുന്നവര്‍ക്ക് 1000 രൂപ സമ്മാനം നല്‍കുമെന്നുമുള്ള പ്രചാരണം ഉണ്ട്. പിഴ ചുമത്തുന്നു എന്ന പ്രചാരണം തെറ്റാണെന്ന വാദവമായി ഒരു വിഭാഗം രംഗത്തുണ്ട്. നൈറ്റി പകല്‍സമയത്ത് സ്ത്രീകള്‍ ധരിക്കരുതെന്നത് ഗ്രാമത്തിലെ സ്ത്രീകളെല്ലാം ചേര്‍ന്നെടുത്ത് കൂട്ടായ തീരുമാനമാണെന്നാണ് ഇവര്‍ പറയുന്നത്. മറിച്ചുളള പ്രചാരണം ഊഹാപോഹം മാത്രമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
16:45 PM, Nov 10
India
night gown ban

Andhra Pradesh village

village elders

nighty
title_en:
village impose fines for women wearing nighties daytime

For InstantView News @NewsHeadIV