ടി ജി മോഹൻദാസിന്റെ ഹർജിയെ എതിർക്കും

ടി ജി മോഹൻദാസിന്റെ ഹർജിയെ എതിർക്കും: രാഹുൽ ഈശ്വർ
@NewsHead

കൊച്ചി > ശബരിമലയിൽനിന്ന് അഹിന്ദുക്കളെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ‌് ടി ജി മോഹൻദാസ് നൽകിയ ഹർജിയെ കോടതിയിൽ  എതിർക്കുമെന്ന‌് രാഹുൽ ഈശ്വർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്ധമായ അപരമത വിദ്വേഷമാണ് ടി ജി മോഹൻദാസിനുള്ളത്.

ഇതിന് പിന്നിൽ മറ്റ് അജൻഡകളുണ്ട‌്. അത് അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.  ശബരിമല കേസ് സുപ്രീം കോടതി പരിഗണിക്കുന്ന പശ്ചാതലത്തിൽ വിശ്വാസങ്ങൾക്ക് എതിരായി നിലപാട് സ്വീകരിക്കാനുള്ള നീക്കത്തിൽനിന്ന് ദേവസ്വം ബോർഡ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

For InstantView News @NewsHeadIV