ശബരിമല തന്ത്രിയുടെ വിളി

ശബരിമല തന്ത്രിയുടെ വിളി: ഉരുണ്ടുകളിച്ച‌് ശ്രീധരൻപിള്ള
@NewsHead

കോഴിക്കോട‌് > ശബരിമല വിഷയത്തിൽ തന്ത്രി വിളിച്ച‌് നിയമോപദേശം തേടിയെന്ന നിലപാടിൽ ഉരുണ്ടുകളിച്ച‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള. മറ്റൊരു ഫോണിൽനിന്നാണ‌് വിളിച്ചത്‌. തന്ത്രിയാണെന്നാണ‌് ധരിച്ചത‌്. വിളിച്ചില്ലെന്ന‌് തന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അത‌് വിശ്വസിച്ചാൽ മതിയെന്നും ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുപ്രീംകോടതി വിധിയിൽ നിയമോപദേശം കൊടുക്കുന്നതിൽ തെറ്റില്ല. യുവമോർച്ച സംസ്ഥാനസമിതി യോഗത്തിലെ പ്രസംഗത്തിൽ തെറ്റായി ഒന്നുമില്ല. അതിന്റെ പേരിൽ കോൺഗ്രസുകാരും സിപി ഐ എമ്മുകാരും കേസ‌് കൊടുത്ത‌് തന്നെ വേട്ടയാടുകയാണ‌്. കോടതിവിധിയെ വെല്ലുവിളിച്ചിട്ടില്ല. കോടതിവിധി വന്നാൽ സമരം പാടില്ലെന്നുപറയുന്നത‌് ശരിയല്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.

For InstantView News @NewsHeadIV