പിരമിഡിനു മുകളില്‍ നഗ്നരായി ആലിംഗനം; അന്വേഷണം തുടങ്ങി

പിരമിഡിനു മുകളില്‍ നഗ്നരായി ആലിംഗനം; അന്വേഷണം തുടങ്ങി
@NewsHead

കയ്റോ- പിരമിഡിന്റെ മുകളില്‍ കയറിയ വിദേശ ദമ്പതികള്‍ നഗ്നരായി ആലിംഗനത്തിലേര്‍പ്പെട്ട വിഡിയോ ഈജിപ്തില്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. ചട്ടങ്ങള്‍ ലംഘിച്ച് പിരമിഡിനു മുകളില്‍ കയറിയ ഡാനിഷ് ദമ്പതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് ഈജിപ്ഷ്യന്‍ അധികൃതര്‍. ഫോട്ടോയും വീഡിയോയും ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് വിവരം അധികൃതര്‍ അറിഞ്ഞത്. ഗിസയിലെ ഖുഫു പിരമിഡിനു മുകളില്‍ സ്ത്രീയും പുരുഷനും ആലിംഗനത്തിലേര്‍പ്പെട്ട മൂന്ന് മിനിറ്റ് വിഡിയോയും ഫോട്ടോകളുമാണ് പ്രചരിച്ചത്.
വിശദമായ അന്വേഷണത്തിനായി പുരാവസ്തു മന്ത്രി ഖാലിദ് ആല്‍ അനാനി കേസ് പ്രോസിക്യൂട്ടര്‍ ജനറലിന് കൈമാറി.
നക്ഷത്രങ്ങള്‍ ആകാശത്ത് തിളങ്ങിനില്‍ക്കുന്ന കയ്റോയുടെ പശ്ചാത്തലത്തിലാണ് യുവദമ്പതികള്‍ പിരമിഡില്‍ വലിഞ്ഞുകയറുന്ന ദൃശ്യങ്ങളുള്ളത്. പിരമിഡിന്റെ മുകളിലെത്തിയപ്പോള്‍ വസ്ത്രങ്ങളൂരി നഗ്‌നരായി ആലിംഗനം ചെയ്യുകയായിരുന്നു.
ഡാനിഷ് ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രിയാസ് ഹേവിഡ് ആണ് വീഡിയോ യൂ ട്യൂബില്‍ അപ്്‌ലോഡ് ചെയ്തതെന്ന് അഹ്‌റാം ഓണ്‍ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
13:45 PM, Dec 08
International
Khufu pyramid

Egypt

Nude
title_en:
Egypt investigating couple pictured nude on top of Khufu pyramid

For InstantView News @NewsHeadIV

Malayalam News
പിരമിഡിനു മുകളില്‍ നഗ്നരായി ആലിംഗനം; അന്വേഷണം തുടങ്ങി
കയ്റോ- പിരമിഡിന്റെ മുകളില്‍ കയറിയ വിദേശ ദമ്പതികള്‍ നഗ്നരായി ആലിംഗനത്തിലേര്‍പ്പെട്ട വിഡിയോ ഈജിപ്തി