പന്തളത്ത് വീണ്ടും എസ്ഡിപിഐ ആക്രമണം; സിപിഐ എം ലോക്കല്‍ കമ്മറ്റിയംഗത്തിന് വെട്ടേറ്റു

പന്തളത്ത് വീണ്ടും എസ്ഡിപിഐ ആക്രമണം; സിപിഐ എം ലോക്കല്‍ കമ്മറ്റിയംഗത്തിന് വെട്ടേറ്റു
@NewsHead

പന്തളം >  എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണുവിന് നേരെ നടന്ന വധശ്രമത്തിന് പിന്നാലെ  പന്തളത്ത് വീണ്ടും എസ്ഡിപിഐ ആക്രമണം. സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗത്തിന് വെട്ടേറ്റു.  സിപിഐ എം പന്തളം ലോക്കല്‍ കമ്മറ്റിയംഗം പന്തളം പുന്തല താഴേതില്‍ മണികുട്ടന്‍ എന്ന്  വിളിക്കുന്ന ജയപ്രസാദ് (35) നാണ് വെട്ടേറ്റത്.

പന്തളത്ത് ശനിയാഴ്ച വൈകിട്ട് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടന്ന
പ്രതിഷേധ പ്രകടനത്തിന് ശേഷം പന്തളം ഏരിയ കമ്മറ്റി ഓഫീസിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന ജയപ്രസാദിനെ ഓട്ടോയില്‍ എത്തിയ എസ്ഡിപി ഐ സംഘം തലയ്ക്ക് പിന്നില്‍ വടിവാളിന് വെട്ടുകയായിരുന്നു.

വെട്ടേറ്റ് വീണ മണിക്കുട്ടനെ പന്തളം സിഎം ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിപിഐ എം പന്തളം ലോക്കല്‍ കമ്മറ്റി പ്രതിഷേധിച്ചു.

For InstantView News @NewsHeadIV

Deshabhimani
പന്തളത്ത് വീണ്ടും എസ്ഡിപിഐ ആക്രമണം; സിപിഐ എം ലോക്കല്‍ കമ്മറ്റിയംഗത്തിന് വെട്ടേറ്റു
എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണുവിന് നേരെ നടന്ന വധശ്രമത്തിന് പിന്നാലെ പന്തളത്ത് വീണ്ടും എസ്ഡിപിഐ ആക്രമണം.